x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് ജില്ലാ പഞ്ചായത്ത്, നഗരസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


Published: November 18, 2025 12:37 AM IST | Updated: November 18, 2025 12:37 AM IST

പാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്കും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലേ​ക്കും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു​ഡി​എ​ഫി​ലും കോ​ണ്‍​ഗ്ര​സി​ലും മു​ന്പെ​ങ്ങും ഇ​ല്ലാ​ത്ത​വി​ധം ഐ​ക്യ​ത്തോ​ടെ​യാ​യി​രു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ച്ച​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​നും രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​നും സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

31 ഡി​വി​ഷ​നു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന​ത്. അ​ട്ട​പ്പാ​ടി- ജോ​ബി കു​രീ​ക്കാ​ട്ടി​ൽ, കാ​ഞ്ഞി​ര​പ്പു​ഴ -ബീ​ന ജോ​യ്, ക​ട​ന്പ​ഴി​പ്പു​റം- സി. ​സ്മി​ത, മ​ല​ന്പു​ഴ- ബി. ​ശ്രീ​കു​മാ​ർ, പു​തു​ശേ​രി- കെ. ​സ്വാ​മി​നാ​ഥ​ൻ, കോ​ഴി​പ്പാ​റ- എം. ​അ​ശ്വ​തി മ​ണി​ക​ണ്ഠ​ൻ, മീ​നാ​ക്ഷി​പു​രം- സ​ച്ചി​താ​ന​ന്ദ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പൊ​ൽ​പ്പു​ള്ളി- കെ. ​ദേ​വ​യാ​നി, കൊ​ടു​വാ​യൂ​ർ- കെ.​എം. ഫെ​ബി​ൻ, കൊ​ല്ല​ങ്കോ​ട-് സ​ജേ​ഷ് ച​ന്ദ്ര​ൻ, നെ​ന്മാ​റ- കെ.​ജി. എ​ൽ​ദോ, പ​ല്ല​ശ​ന- പി.​എ​ൻ. മു​ര​ളീ​ധ​ര​ൻ, കി​ഴ​ക്ക​ഞ്ചേ​രി- കെ. ​ബി​ജു, ത​രൂ​ർ- സ​ഫി​യ മു​ഹ​മ്മ​ദ്, ആ​ല​ത്തൂ​ർ- കെ. ​ജു​മി​ന ആ​സി, കു​ഴ​ൽ​മ​ന്ദം- കെ. ​അ​ജാ​സ്, കോ​ട്ടാ​യി- കെ. ​ആ​തി​ര, വാ​ടാ​നാം​കു​റു​ശി- കെ.​വി. ബേ​ബി, ചാ​ലി​ശേ​രി- അ​ഡ്വ.​എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, ക​പ്പൂ​ർ- ടി.​കെ. സു​നി​ൽ​കു​മാ​ർ, തി​രു​വേ​ഗ​പ്പു​റ- ഇ​ന്ദി​രാ​ദേ​വി ടീ​ച്ച​ർ, ശ്രീ​കൃ​ഷ്ണ​പു​രം- ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി.

ആ​റാം ഡി​വി​ഷ​നാ​യ കോ​ങ്ങാ​ടും 24ാം ഡി​വി​ഷ​നാ​യ വാ​ണി​യം​കു​ള​ത്തും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ആ​റി​ട​ങ്ങ​ളി​ൽ മു​സ്ലീം​ലീ​ഗും ഒ​രി​ട​ത്ത് സി​എം​പി​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച 14 വാ​ർ​ഡി​ന് പു​റ​മെ 16 വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടി ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു. ബാ​ക്കി വ​രു​ന്ന 10 വാ​ർ​ഡു​ക​ളി​ലും വൈ​കാ​തെ ത​ന്നെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വാ​ർ​ഡ് ഒ​ന്നി​ൽ നി​ന്ന് ഷി​ഹാ​ബു​ദ്ദീ​ൻ ജ​ന​വി​ധി തേ​ടും. വാ​ർ​ഡ് 2. ഷെ​റീ​ഫ് റ​ഹ്മാ​ൻ, 4. ഉ​ഷാ പാ​ലാ​ട്ട്, 10. കെ. ​ഭ​വ​ദാ​സ്, 11. ഷൈ​നി ഷ​ജി​ത്ത്, 19. പി.​വി. രാ​ജേ​ഷ്, 24. പ്ര​ശോ​ഭ്, 27. മോ​ഹ​ൻ​ബാ​ബു, 35. സാ​ജോ ജോ​ണ്‍, 38. കെ. ​ചെ​ന്പ​കം, 40. ശ്രീ​വ​ത്സ​ൻ, 44. വി​നോ​ദ് പ​ട്ടി​ക്ക​ര, 45. ല​ക്ഷ്മ​ണ​ൻ, 52. റാ​ഫി ജൈ​നി​മേ​ട്, 13. രാ​ജീ​വ് രാ​മ​നാ​ഥ​ൻ, 36. സു​ഭ​ദ്ര കൃ​ഷ്ണ​ൻ.

Tags : Congress announces nattuvisesham local news

Recent News

Corehub Up