Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Candidates

Wayanad

ജി​ല്ല​യി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജ​യം

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ജി​ല്ല​യി​ലെ മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ജ​യം. ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ടി. ​സി​ദ്ദി​ഖ്, മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​ഷ വി​ജ​യ​ൻ, സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 2,13,137 വോ​ട്ട​ർ​മാ​രി​ൽ 1,72,304 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​തി​ൽ 1,69,958 വോ​ട്ടു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലും 2346 വോ​ട്ടു​ക​ൾ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ ടി. ​സി​ദ്ദി​ഖി​ന് 97,379 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ സ്ഥാ​നാ​ർ​ഥി പി.​കെ. അ​നി​ൽ​കു​മാ​റി​ന് 52,348 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ 19,175 വോ​ട്ടു​ക​ൾ നേ​ടി. 1137 പേ​ർ നോ​ട്ട തെ​ര​ഞ്ഞെ​ടു​ത്തു. 45,031 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ടി. ​സി​ദ്ദി​ഖ് വി​ജ​യി​ച്ച​ത്. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 2,05,676 വോ​ട്ട​ർ​മാ​രി​ൽ 1,63,988 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രി​ൽ 1,61,198 പേ​ർ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലും 2790 പേ​ർ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലും വോ​ട്ട് ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ ഉ​ഷ വി​ജ​യ​ന് 77,425 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ർ​ക്സി​സ്റ്റ്) സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു​വി​ന് 66,882 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പി. ​ശ്യാം​രാ​ജ് 19,681 വോ​ട്ടു​ക​ൾ നേ​ടി. 1018 പേ​ർ നോ​ട്ട തെ​ര​ഞ്ഞെ​ടു​ത്തു. 10,543 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഉ​ഷ വി​ജ​യ​ൻ വി​ജ​യി​ച്ച​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 2,25,780 വോ​ട്ട​ർ​മാ​രി​ൽ 1,75,496 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​വ​രി​ൽ 1,72,557 പേ​ർ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ലും 2939 പേ​ർ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന് 78,936 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ർ​ക്സി​സ്റ്റ്) സ്ഥാ​നാ​ർ​ഥി എം.​എ​സ്. വി​ശ്വ​നാ​ഥ​ന് 62,339 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത 31,308 വോ​ട്ടു​ക​ൾ നേ​ടി. 1442 പേ​ർ നോ​ട്ട തെ​ര​ഞ്ഞെ​ടു​ത്തു. 16,597 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ വി​ജ​യി​ച്ച​ത്.

Latest News

Corehub Up