അഞ്ചല്‍ : ഇതേവരെ പ്രവര്‍ത്തനം തുടങ്ങാത്ത ഭാരതീപുരം ആര്‍ആര്‍ടി ഓഫിസിലേക്ക് വന്യജീവി ആക്രമണത്തിന് പിന്നാലെ സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയത് സ്വന്തം ജാള്യത മറയ്ക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ഷോം. എല്‍ഡിഎഫ് ഭരണകാലത്ത് ദ്രുതകര്‍മസേന അഞ്ചല്‍ റെയിഞ്ച് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്. 2024 ഒക്ടോബര്‍ 27ന് ഉദ്ഘാടനം ചെയ്ത ഭാരതീപുരം ആര്‍ആര്‍ടി കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സമ്മര്‍ദം ചെലുത്താത്തവരാണ് ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കാത്ത കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് സൗരോര്‍ജ തൂക്കുവേലിയും കിടങ്ങും നിര്‍മിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയില്‍ കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.