x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നംവ​കു​പ്പി​നെ​തി​രാ​യ സി​പി​എം സ​മ​രം ജാ​ള്യ​ത മ​റ​‍യ്ക്കാ​നെ​ന്ന് കോ​ണ്‍​ഗ്ര​സ്


Published: August 4, 2026 06:10 AM IST | Updated: August 4, 2026 06:10 AM IST

അ​ഞ്ച​ല്‍ : ഇ​തേ​വ​രെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ത്ത ഭാ​ര​തീ​പു​രം ആ​ര്‍​ആ​ര്‍​ടി ഓ​ഫിസി​ലേ​ക്ക് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത് സ്വ​ന്തം ജാ​ള്യ​ത മ​റ​യ്ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം. ​എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ദ്രു​തക​ര്‍​മ​സേ​ന അ​ഞ്ച​ല്‍ റെ​യി​ഞ്ച് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. 2024 ഒ​ക്‌ടോബ​ര്‍ 27ന് ​ഉ​ദ്ഘാ​ട​നം ചെ​യ്ത ഭാ​ര​തീ​പു​രം ആ​ര്‍​ആ​ര്‍​ടി കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ത്ത​വ​രാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി​യ​തെന്നും അദ്ദേഹം പറഞ്ഞു.

കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി​യും കി​ട​ങ്ങും നി​ര്‍​മി​ക്കു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഡ്യൂ​ട്ടി​യി​ല്‍ കൃ​ത്യ​വി​ലോ​പം കാ​ട്ടി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : nattu vishesham Congress claims CPM's protest

Recent News

Corehub Up