Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Election

എം​എ​ൽ​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ആർഎസ്എസ് കോട്ടയിൽ ആശ്വാസ ജയം

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​നി​ർ​മാ​ണ കൗ​ൺ​സി​ലി​ലെ (എം​എ​ൽ​സി) നാ​ഗ്പു​ർ ഡി​വി​ഷ​ൻ ബി​രു​ദ​ധാ​രി​ക​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഭി​ജി​ത് ഗോ​വി​ന്ദ​റാ​വു വ​ഞ്ചാ​രി​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ആ​ർ​എ​സ്എ​സി​ന്‍റെ ആ​സ്ഥാ​ന​വും ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ കോ​ട്ട​യു​മാ​യ നാ​ഗ്പു​രി​ൽ ബി​ജെ​പി​യു​ടെ സു​ധാ​ക​ർ കോ​ഹ്‌​ലെ​യെ 3,271 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വ​ഞ്ചാ​രി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​ന്‍റെ​യും കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ​യും ജ​ന്മ​നാ​ടും നി​തി​ൻ ഗ​ഡ്ക​രി​യു​ടെ​യും ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​വു​മാ​ണ് നാ​ഗ്പു​ർ. ബി​ജെ​പി​ക്കും ആ​ർ​എ​സ്എ​സി​നും വ​ലി​യ രാ​ഷ്‌​ട്രീ​യ​സ്വാ​ധീ​ന​മു​ള്ള ഇ​വി​ടെ നേ​ടി​യ വി​ജ​യം കോ​ൺ​ഗ്ര​സി​ന് വ​ൻ രാ​ഷ്‌‌​ട്രീ​യ​നേ​ട്ട​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. മ​ഹാ വി​കാ​സ് അ​ഘാ​ഡി (എം​വി​എ) മു​ന്ന​ണി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് വ​ഞ്ചാ​രി മ​ത്സ​രി​ച്ച​ത്.

ക​ർ​ണാ​ട​ക, ബി​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നീ നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന 28 എം​എ​ൽ​സി സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് നേടിയ ഏ​ക ജ​യ​മാ​ണി​ത്. ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണ​ത്തി​ലാ​യി​രു​ന്നി​ട്ടും നാ​ലു സീ​റ്റു​ക​ളി​ലും തി​രി​ച്ച​ടി നേ​രി​ട്ട കോ​ൺ​ഗ്ര​സി​ന് നാ​ഗ്പു​രി​ലെ ജ​യം വ​ലി​യ ആ​ശ്വാ​സ​മാ​യി.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​ഞ്ച് എം​എ​ൽ​സി സീ​റ്റു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ പ്രതിപക്ഷസഖ്യമായ എം​വി​എ മു​ന്ന​ണി​യും ഒ​രെ​ണ്ണ​ത്തി​ൽ വീ​തം ബി​ജെ​പി​യും ശി​വ​സേ​ന​യും വി​ജ​യി​ച്ചു. 2020ലും ​ഈ മ​ണ്ഡ​ല​ത്തി​ൽനി​ന്നു വി​ജ​യി​ച്ച അ​ഭി​ജി​ത് വ​ഞ്ചാ​രി ജ​ന​കീ​യ​നാ​യ അ​ഭി​ഭാ​ഷ​ക​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

Latest News

Corehub Up