Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Members

Pathanamthitta

പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​ക്ര​മം ന​ട​ത്തി​യ കോ​ൺ​ഗ്ര​സു​കാ​രെ സം​ര​ക്ഷിക്കുന്നു: പി. ​ജ​യ​രാ​ജ​ൻ

അ​ടൂ​ർ: ഭ​ര​ണ​ത്ത​ണ​ലി​ൽ കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് എ​ന്തും ചെ​യ്യാ​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും സ്റ്റേ​ഷ​നി​ൽ​പോ​ലും അ​ക്ര​മം ന​ട​ത്താ​ൻ അ​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പൊ​ലി​സി​ന്‍റേ​തെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ൻ. സി​പി​എം അ​ടൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ​ശേ​ഷം സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളോ​ടു​ള്ള പൊ​ലി​സി​ന്‍റെ സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യെ​ന്നും ജ​യ​രാ​ജ് പ​റ​ഞ്ഞു. അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ണി​ക്കാ​ൻ അ​വ​കാ​ശം ന​ൽ​കു​ക​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പൊ​ലി​സ്. അ​ക്ര​മം ന​ട​ത്തി​യ കോ​ൺ​ഗ്ര​സി​ന്‍റെ കു​റു​വാ സം​ഘ​ത്തെ അ​ടി​ച്ചോ​ടി​ക്കു​ന്ന​തി​നു പ​ക​രം വീ​ഡി​യോ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു പൊ​ലി​സ് ചെ​യ്ത​ത്. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​മ്പോ​ൾ യു​ഡി​എ​ഫ് ഭ​ര​ണം അ​വ​ർ​ക്ക് ക​വ​ച​മൊ​രു​ക്കു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ മ​ന്ത്രി​മാ​ർ അ​റി​യാ​തെ​യാ​ണ് വ​കു​പ്പു​ക​ളി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ​യ്ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്‌​ട​പ്പെ​ട്ട സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
‌

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി.​ഡി. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി.​ബി. ഹ​ർ​ഷ​കു​മാ​ർ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ടൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, ആ​ർ.​ബി. രാ​ജീ​വ് കു​മാ​ർ, എ.​എ​ൻ. സ​ലീം, കൃ​ഷ്ണ​കു​മാ​ർ, തു​ള​സീ​ധ​ര​ൻ പി​ള്ള, ബി. ​നി​സാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up