Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constitutional Court

രാ​​​ഹു​​​ൽ ഗാ​​​ന്ധി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ; ഭരണഘടനാ കോടതിയിൽ വെല്ലുവിളിക്കപ്പെടുമോ ?

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​സ​​​ഭ​​​യോ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ സം​​​വി​​​ധാ​​​ന​​​മോ എ​​​ടു​​​ക്കു​​​ന്ന ഏ​​​തൊ​​​രു തീ​​​രു​​​മാ​​​ന​​​ത്തെ​​​യും ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ താ​​​ങ്ങി​​​നി​​​ർ​​​ത്തു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ തൂ​​​ണാ​​​യ നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​നു സാ​​​ധി​​​ക്കും.

ഹ​​​രി​​​യാ​​​ന നി​​​യ​​​മ​​​സ​​​ഭാ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ കൃ​​​ത്രി​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി​​​യി​​​ൽ ഇ​​​ക്കാ​​​ര്യം വെ​​​ല്ലു​​​വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​മോ​​​ എന്ന ചോ​​​ദ്യം ഇ​​​ന്ന​​​ലെ​​​യും ഉ​​​യ​​​ർ​​​ന്നു. എ​​​ന്നാ​​​ൽ, സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രും ത​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് രാ​​​ഹു​​​ൽ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മ​​​ഹാ​​​ദേ​​​വ​​​പു​​​ര, അ​​​ല​​​ന്ദ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ വോ​​​ട്ട് മോ​​​ഷ​​​ണ​​​മാ​​​യി​​​രു​​​ന്നു "വോ​​​ട്ട് ചോ​​​രി’യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ത്തി​​​യ ആ​​​ദ്യ ര​​​ണ്ട് വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും രാ​​​ഹു​​​ൽ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​ത​​​ട​​​ക്കം രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. മ​​​റ​​​ഞ്ഞുനി​​​ന്നു​​​കൊ​​​ണ്ട​​​ല്ല താ​​​ൻ ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ലാ​​​ണ്. ആ​​​ർ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​തു കാ​​​ണാം. സ്വ​​​ന്തം രേ​​​ഖ​​​യ​​​ല്ല, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെത​​​ന്നെ രേ​​​ഖ​​​ക​​​ൾ കൊ​​​ണ്ടാ​​​ണ് താ​​​ൻ ഈ ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​ന കോ​​​ട​​​തി​​​ക​​​ളാ​​​ണെ​​​ന്ന പ​​​രോ​​​ക്ഷ സ​​​ന്ദേ​​​ശ​​​വും രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലു​​​ണ്ട്.

"ലു​​​ക്ക് അ​​​റ്റ് ദാ​​​റ്റ് സ​​​ർ​​​ദാ​​​ർ​​​ജി’

വോ​​​ട്ട് ചോ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ദ്യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ പ​​​ല പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും തെ​​​റ്റാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണ് കൂ​​​ടെ​​​യു​​​ള്ള സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ മു​​​ഖ​​​ഭാ​​​വ​​​മെ​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി. ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യ വി​​​വേ​​​ക് ജോ​​​ഷി, സു​​​ഖ്ബീ​​​ർ സിം​​​ഗ് സ​​​ന്ധു എ​​​ന്നി​​​വ​​​രു​​​ടെ വീ​​​ഡി​​​യോ ദൃ​​​ശ്യം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്പോ​​​ഴാ​​​ണ് സ​​​ന്ധു​​​വി​​​ന്‍റെ മു​​​ഖ​​​ഭാ​​​വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി "ലു​​​ക്ക് അ​​​റ്റ് ദാ​​​റ്റ് സ​​​ർ​​​ദാ​​​ർ​​​ജി’ എ​​​ന്ന് രാ​​​ഹു​​​ൽ ത​​​മാ​​​ശ രൂ​​​പേ​​​ണ പ​​​റ​​​ഞ്ഞ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ​​​ഭാ​​​വ​​​ത്തി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ക​​​ള്ളം പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​മെ​​​ന്ന് രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ വീ​​​ടി​​​ല്ലാ​​​ത്ത ആ​​​ളു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്ന് വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ​​​രി​​​ഹാ​​​സം.

ജ​​​നാ​​​ധി​​​പ​​​ത്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം

""സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും അ​​​ഹിം​​​സ​​​യു​​​ടെ​​​യും പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തെ ജ​​​നാ​​​ധി​​​പ​​​ത്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ "ജ​​​ൻ സി’ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും ശ​​​ക്തി​​​യു​​​ണ്ട്’’ -ഹ​​​രി​​​യാ​​​ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ വി​​​വ​​​രി​​​ക്കു​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ യു​​​വാ​​​ക്ക​​​ളു​​​ടെ ഭാ​​​വി മോ​​​ഷ്‌​​​ടി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മാ​​​യ ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം. ജ​​​നാ​​​ധി​​​പ​​​ത്യ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​രാ​​​യി യു​​​വ​​​വോ​​​ട്ട​​​ർ​​​മാ​​​രെ കാ​​​ണാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, യു​​​വ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ അ​​​സ്വ​​​സ്ഥ​​​ത ജ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു രാ​​​ഹു​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

Latest News

Corehub Up