Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ConstitutionalQuestions

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ എഫ്സിആർഎ വി​ധി ഉയർത്തുന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചോദ്യങ്ങൾ

കേ​​​​സി​​​ന്‍റെ വ​​​​സ്തു​​​​ത​​​​ക​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ക്കു​​​​ന്ന​​​​തും, ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചോ പൊ​​​​തു​​​​വാ​​​​യ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ വി​​​​ശാ​​​​ല​​​​മാ​​​​യ നി​​​​ഗ​​​​മ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​ന്ന​​​​തും തി​​​​ക​​​​ച്ചും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ര​​​​ണ്ട് കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ്.

ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന വി​​​​ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത​​​​യും സ​​​​മ​​​​ത്വ​​​​ത​​​​ത്ത്വ​​​​വും ഈ ​​​​വേ​​​​ർ​​​​തി​​​​രി​​​​വ് ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.ഇ​​ക്ക​​ഴി​​ഞ്ഞ ആ​​റാം​​തീ​​യ​​തി ​​മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ മ​​​​ധു​​​​ര ബെ​​​​ഞ്ചി​​​​ലെ ജ​​​​സ്റ്റീ​​​​സ് ജി.​​​​ആ​​​​ർ. സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ, ജ​​​​സ്റ്റീ​​സ് എം.​​​​ഡി. സു​​​​മ​​​​തി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ച് ക​​ൻ​​സി​​യോ​​ൺ പ​​ബ്ലി​​ക് ചാ​​രി​​റ്റ​​ബി​​ൾ ട്ര​​സ്റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​​​സി​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ധി രാ​​​​ജ്യ​​​​ത്ത് ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ നി​​​​യ​​​​മ​​​​പ​​​​ര​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന (നി​​​​യ​​​​ന്ത്ര​​​​ണ) നി​​​​യ​​​​മം, 2010 (എ​​ഫ്സി​​ആ​​ർ​​എ) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ ക​​​​ൻ​​​​സി​​​​യോ​​​​ൺ പ​​​​ബ്ലി​​​​ക് ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പ്പീ​​​​ൽ കോ​​​​ട​​​​തി ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

കേ​​​​സി​​​​ലെ വ​​​​സ്തു​​​​ത​​​​ക​​​​ളും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ​​​​ശ​​​​ങ്ങ​​​​ളും

2021ൽ ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ ഈ ​​​​ട്ര​​​​സ്റ്റ് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ലി​​​​ൽ ഒ​​​​രു സെ​​​​ൻ മെ​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ സെ​​​ന്‍റ​​​​റും മോ​​​​ണ്ടി​​​​സോ​​​​റി സ്കൂ​​​​ളും ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്നു​​​​ണ്ട്. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ലെ 12എ​​ബി, 80ജി ​​​​വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നേ​​​​ടി​​​​യി​​​​രു​​​​ന്ന സ്ഥാ​​​​പ​​​​നം, വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള എ​​ഫ്സി​​ആ​​ർ​​എ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ യ​​​​ഥാ​​​​ർ​​​​ഥ സ്വ​​​​ഭാ​​​​വം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രാ​​​​ല​​​​യം അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്. സെ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യി വ​​​​ർ​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്ര​​​​സ്റ്റി​​​​ന്‍റെ വാ​​​​ദം.

സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ച കോ​​​​ട​​​​തി, സെ​​​​ൻ ബു​​​​ദ്ധ​​​​മ​​​​ത പാ​​​​ര​​​​മ്പ​​​​ര്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​നം അ​​​​തി​​ന്‍റെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ സ്വ​​​​ഭാ​​​​വം കൃ​​​​ത്യ​​​​മാ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്തി. എ​​ഫ്സി​​ആ​​ർ​​എ പ്ര​​​​കാ​​​​രം വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​മ​​​​ല്ലെ​​​​ന്നും, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് വി​​​​ശാ​​​​ല​​​​മാ​​​​യ വി​​​​വേ​​​​ച​​​​നാ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​യു​​​​ണ്ടാ​​​​യി.
ഇ​​​​വി​​​​ടെ​​​​വ​​​​രെ ഈ ​​​​വി​​​​ധി ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ർ​​​​ഗീ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​യും വി​​​​ദേ​​​​ശ ​​സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളെ​​​​യും സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള​​​​താ​​​​ണ്.

തെ​​​​റ്റാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യാ​​​​ലോ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ൽ​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യാ​​​​ലോ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഈ ​​​​പ്ര​​​​ത്യേ​​​​ക കേ​​​​സി​​​​ന്‍റെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ധി​​​​ക​​​​ൾ​​​​ക്ക​​​​പ്പു​​​​റം, ക്രൈ​​​​സ്ത​​​​വ മ​​​​ത​​​​ത്തെ​​​​യും മ​​​​റ്റ് അ​​​​ബ്ര​​​​ഹാ​​​​മി​​​​ക മ​​​​ത​​​​ങ്ങ​​​​ളെ​​​​യും കു​​​​റി​​​​ച്ച് കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യ ചി​​​​ല പൊ​​​​തു​​​​വാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് വ​​​​ലി​​​​യ​​തോ​​​​തി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത്.

മ​​​​ത​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ഭാ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ വ​​​​സ്തു​​​​ത​​​​ക​​​​ളും

വി​​​​ധി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ശ്ര​​​​ദ്ധേ​​​​യ​​​​വും വി​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ മ​​​​റ്റൊ​​​​രു പ​​​​രാ​​​​മ​​​​ർ​​​​ശം താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന​​​​താ​​​​ണ്: “Unlike Hinduism which is inclusive, the Abrahamic religions are inherently exclusive.” അ​​​​താ​​​​യ​​​​ത്, ഹി​​​​ന്ദു​​​​മ​​​​തം ഉ​​​​ൾ​​​​ക്കൊ​​​​ള്ളൽ സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ളതാ​​​​ണെ​​​​ന്നും അ​​​​ബ്ര​​​​ഹാ​​​​മി​​​​ക മ​​​​ത​​​​ങ്ങ​​​​ൾ സ്വ​​​​ഭാ​​​​വ​​​​ത്താ​​​​ൽ​​​​ത​​​​ന്നെ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു. ജൂ​​​​ത, ക്രൈ​​​​സ്ത​​​​വ, ഇ​​​​സ്ലാം മ​​​​ത​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​ണ് ഏ​​​​കസ​​​​ത്യ​​​​മെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ദ​​​​വും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. എ​​​​ന്നാ​​​​ൽ, ലോ​​​​ക​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന മ​​​​ത​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ​​ത​​​​ന്നെ വൈ​​​​വി​​​​ധ്യ​​​​മാ​​​​ർ​​​​ന്ന ദാ​​​​ർ​​​​ശ​​​​നി​​​​ക പ്ര​​​​വാ​​​​ഹ​​​​ങ്ങ​​​​ളും ചി​​​​ന്താ​​​​ധാ​​​​ര​​​​ക​​​​ളും നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​സ​​​​ങ്കീ​​​​ർ​​​​ണ​​​​ത​​​​ക​​​​ളെ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് ഒ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തെ പൊ​​​​തു​​​​വാ​​​​യി ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​താ​​​​യും മ​​​​റ്റൊ​​​​ന്നി​​​​നെ സ്വ​​​​ഭാ​​​​വ​​​​ത്താ​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​താ​​​​യും ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​യ്​​​​ക്കു​​​​ന്നു. ഒ​​​​രു പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​ന്‍റെ മേ​​​​ന്മ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടാ​​​​ൻ മ​​​​റ്റൊ​​​​രു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തെ താ​​​​ഴ്ത്തി​​​​ക്കാ​​​​ട്ടേ​​​​ണ്ട​​​​തി​​​​ല്ല.

ക്രൈ​​​​സ്ത​​​​വ സ​​​​ഭ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ, ക്രി​​​​സ്തു​​​​വി​​​​ന്‍റെ അ​​​​ന​​​​ന്യ​​​​ത​​​​യെ പ​​​​ഠി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ഴും സ​​​​ക​​​​ല മ​​​​ത​​​​ങ്ങ​​​​ളി​​​​ലും അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന സ​​​​ത്യ​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ത്തെ (Ray of Truth) ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ ആ​​​​ദ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ര​​​​ണ്ടാം വ​​​​ത്തി​​​​ക്കാ​​​​ൻ കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ നൊ​​​​സ്ത്രാ എത്താത്തെ (Nostra aetate) എ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം, ഖ​​​​ണ്ഡി​​​​ക ര​​ണ്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. ക്രി​​​​സ്തീ​​​​യ വെ​​​​ളി​​​​പാ​​​​ടി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ​​ത​​​​ന്നെ, മ​​​​റ്റു മ​​​​ത​​​​ങ്ങ​​​​ളോ​​​​ട് അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യോ​​​​ടെ പെ​​​​രു​​​​മാ​​​​റാ​​​​നോ സ്വ​​​​ന്തം മ​​​​തം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദ​​​​പ​​​​ര​​​​മാ​​​​യ സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ ക്രി​​​​സ്തു​​​​മ​​​​തം എ​​​​വി​​​​ടെ​​​​യും പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല. യേ​​​​ശു​​​​ക്രി​​​​സ്തു ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലും പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രി​​​​ക്ക​​​​ലും അ​​​​ത്ത​​​​രം തീ​​​​വ്ര​​​​വാ​​​​ദ​​​​മോ സ​​​​ങ്കു​​​​ചി​​​​ത​​​​ത്വ​​​​മോ പ​​​​ഠി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹു​​​​സ്വ​​​​ര​​​​മാ​​​​യ സാ​​​​മൂ​​​​ഹി​​​​ക-​​​​സാം​​​​സ്കാ​​​​രി​​​​ക പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, ഇ​​​​ത​​​​ര മ​​​​ത​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള വി​​​​ദ്വേ​​​​ഷ​​​​മോ അ​​​​വ​​​​യെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ള്ളി​​​​ക്ക​​​​ള​​​​യു​​​​ന്ന മ​​​​നോ​​​​ഭാ​​​​വ​​​​മോ പു​​​​ല​​​​ർ​​​​ത്തു​​​​ന്ന മ​​​​ത​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സം ഒ​​​​രി​​​​ക്ക​​​​ലും നി​​​​ല​​​​കൊ​​​​ണ്ടി​​​​ട്ടി​​​​ല്ല.

മു​​​​ൻ​​​​വി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും തെ​​​​റ്റാ​​​​യ സാ​​​​മാ​​​​ന്യ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല​​​​ല്ല; മ​​​​റി​​​​ച്ച്, വ​​​​സ്തു​​​​ത​​​​ക​​​​ളു​​​​ടെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ മൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം നി​​​​ർ​​​​ണാ​​​​യ​​​​ക വി​​​​ധി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കു​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സ​​​​മ​​​​ത്വ​​​​വും നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യും

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​പ്ര​​​​കാ​​​​രം, വി​​​​ശേ​​​​ഷി​​​​ച്ചും ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ൽ സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യം സു​​​​വി​​​​ശേ​​​​ഷം അ​​​​റി​​​​യാ​​​​നും അ​​​​ത് മ​​​​ന​​സി​​​​ലാ​​​​ക്കാ​​​​നും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ്. ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യി തോ​​​​ന്നു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ആ​​​​ർ​​​​ക്കും ക്രി​​​​സ്തു​​​​മ​​​​തം സ്വീ​​​​ക​​​​രി​​​​ക്കാം; അ​​​​ത് ഒ​​​​രി​​​​ക്ക​​​​ലും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​കു​​​​ന്നി​​​​ല്ല.

താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന മ​​​​ത​​​​ത്തി​​​​ൽ വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും അ​​​​ത് പി​​​​ന്തു​​​​ട​​​​രാ​​​​നു​​​​മു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഓ​​​​രോ പൗ​​​​ര​​​​നും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 25(1) അ​​​​നു​​​​സ​​​​രി​​​​ച്ച്, പൊ​​​​തു​​​​ക്ര​​​​മ​​​​ത്തി​​​​നും സ​​​​ദാ​​​​ചാ​​​​ര​​​​ത്തി​​​​നും ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നും വി​​​​ധേ​​​​യ​​​​മാ​​​​യി, എ​​​​ല്ലാ വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കും മ​​​​നഃ​​​​സാ​​​​ക്ഷി​​​​യു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും ത​​​​ങ്ങ​​​​ളു​​​​ടെ മ​​​​തം സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ഏ​​​​റ്റു​​​​പ​​​​റ​​​​യാ​​​​നും ആ​​​​ച​​​​രി​​​​ക്കാ​​​​നും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​മു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ട്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്ന ഈ ​​​​മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​ന്മേൽ ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ന് എ​​​​ങ്ങ​​​​നെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്നും, അ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മ​​​​ത​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തെ ഒ​​​​രു കു​​​​റ്റ​​​​കൃ​​​​ത്യം​​പോ​​​​ലെ ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഒ​​​​രു ന്യാ​​​​യാ​​​​ധി​​​​പ​​​​ന്‍റെ വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ൽ എ​​​​ങ്ങ​​​​നെ ഇ​​​​ടം​​​​പി​​​​ടി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന​​​​​​സി​​​​ലാ​​​​ക്കാ​​​​ൻ പ്ര​​​​യാ​​​​സ​​​​മാ​​​​ണ്. ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ ഒ​​​​രി​​​​ക്ക​​​​ലും ആ​​​​രെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ക​​​​യോ പ്ര​​​​ലോ​​​​ഭ​​​​ന​​​​ങ്ങ​​​​ളോ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളോ ന​​​​ൽ​​​​കി സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​റി​​​​ല്ല. അ​​​​ത്ത​​​​രം നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം സ​​​​ഭ​​​​യു​​​​ടെ ന​​​​യ​​​​ത്തി​​​​ന് തി​​​​ക​​​​ച്ചും എ​​​​തി​​​​രു​​​​മാ​​​​ണ്.

ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​നു​​​​ച്ഛേ​​​​ദം 14 നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ലു​​​​ള്ള സ​​​​മ​​​​ത്വ​​​​വും തു​​​​ല്യ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​വും ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കു​​​​ന്നു. അ​​​​നു​​​​ച്ഛേ​​​​ദം 25, 26, 30 എ​​​​ന്നി​​​​വ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. ഈ ​​​​അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ക്ര​​​​മ​​​​ത്തി​​​​നും ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യ്ക്കും വി​​​​ധേ​​​​യ​​​​മാ​​​​ണെ​​​​ങ്കി​​​​ലും, മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ​​​​മാ​​​​ത്രം പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കോ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കോ തു​​​​ല്യ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ പാ​​​​ടി​​​​ല്ല.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മോ (vested right), കേ​​​​വ​​​​ല​​​​വും നി​​​​രു​​​​പാ​​​​ധി​​​​ക​​​​വു​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​മോ (absolute right) ഇ​​​​ല്ലെ​​​​ന്ന് ബ​​​​ഹു​​​​മാ​​​​ന​​​​പ്പെ​​​​ട്ട സു​​​​പ്രീം​​കോ​​​​ട​​​​തി Noel Harper v. Union of India (2023) 3 SCC 544 എ​​​​ന്ന കേ​​​​സി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ത്ത​​​​രം സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​വു​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ആ​​​​ക​​​​രു​​​​ത്. അ​​​​തു​​​​പോ​​​​ലെ​​ത​​​​ന്നെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം ഒ​​​​രു പ്ര​​​​ത്യേ​​​​ക മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ പൊ​​​​തു​​​​വാ​​​​യി സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ൽ നി​​​​ർ​​​​ത്താ​​​​നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്നി​​​​ല്ല.

നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മ്പോ​​​​ൾ അ​​​​വ കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട​​​​ണം. എ​​ഫ്സി​​ആ​​ർ​​എ എ​​​​ന്ന​​​​ത് സാ​​​​മ്പ​​​​ത്തി​​​​ക സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​മാ​​​​ണ്, അ​​​​ല്ലാ​​​​തെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വി​​​​വേ​​​​ച​​​​ന​​​​ത്തി​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മ​​​​ല്ല. മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​യ​​​​മം എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. മു​​​​ൻ​​​​വി​​​​ധി​​​​ക​​​​ള​​​​ല്ല, മ​​​​റി​​​​ച്ച്, തെ​​​​ളി​​​​വു​​​​ക​​​​ളും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ തു​​​​ല്യ​​​​ത​​​​യു​​​​മാ​​​​ണ് നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​കേ​​​​ണ്ട​​​​ത്.

Latest News

Corehub Up