Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Construction Ban

ദേ​ശീ​യ പാ​ത​യോ​ര​ത്തെ നി​ര്‍​മാ​ണ നി​രോ​ധ​നം: സ​ര്‍​ക്കാ​ര്‍ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ല്‍​കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദേ​​​​ശീ​​​​യപാ​​​​ത​​​​യോ​​​​ര​​​​ത്തെ നി​​​​ര്‍​മാ​​​​ണം ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ഭൂ​​​​വി​​​​നി​​​​യോ​​​​ഗം നി​​​​രോ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള വി​​​​ധി​​​​ക്കെ​​​​തി​​​​രേ കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി ന​​​​ല്‍​കും. ദേ​​​​ശീ​​​​യപാ​​​​ത​​​​യ്ക്കു സ​​​​മീ​​​​പം കെ​​​​ട്ടി​​​​ട നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നു പാ​​​​ര്‍​പ്പി​​​​ട ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് 40 മീ​​​​റ്റ​​​​റി​​​​നു​​​​ള്ളി​​​​ലും വാ​​​​ണി​​​​ജ്യ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ന് 75 മീ​​​​റ്റ​​​​റി​​​​നു​​​​ള്ളി​​​​ലു​​​​മാ​​​​ണ് സു​​​​പ്രീംകോ​​​​ട​​​​തി നി​​​​രോ​​​​ധ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഇ​​​​തോ​​​​ടെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​ണ് വ​​​​ഴി​​​​യാ​​​​ധാ​​​​ര​​​​മാ​​​​യ​​​​ത്. 2025 ന​​​​വം​​​​ബ​​​​ര്‍ 2, 3 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലാ​​​​യി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഫ​​​​ലോ​​​​ഡി​​​​യി​​​​ലും തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ രം​​​​ഗ​​​​റെ​​​​ഡ്ഡി​​​​യി​​​​ലും ഉ​​​​ണ്ടാ​​​​യ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ 34 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു സു​​​​പ്രീംകോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത കേ​​​​സി​​​​ല്‍ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​യും സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ലും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ല്‍​കി​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് സു​​​​പ്രീംകോ​​​​ട​​​​തി നി​​​​ര്‍​മാ​​​​ണ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ത​​​​ട​​​​ഞ്ഞ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ പോ​​​​ലെ ജ​​​​നസാ​​​​ന്ദ്ര​​​​ത കു​​​​റ​​​​ഞ്ഞ സം​​​​സ്ഥാ​​​​ന​​​​മ​​​​ല്ല കേ​​​​ര​​​​ള​​​​മെ​​​​ന്നും 2011ലെ ​​​​സെ​​​​ന്‍​സ​​​​സ് പ്ര​​​​കാ​​​​രം ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് 860 പേ​​​​ര്‍ എ​​​​ന്ന ജ​​​​ന​​​​സാ​​​​ന്ദ്ര​​​​ത​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​മാ​​​​ണെ​​​​ന്നും ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് 200 പേ​​​​ര്‍ മാ​​​​ത്ര​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ഒ​​​​ന്നി​​​​ച്ചുചേ​​​​ര്‍​ത്ത​​​​തു സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും കേ​​​​ര​​​​ളം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ഹ​​​​ർ​​​​ജി​​​​യി​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടും. ക​​​​ഴി​​​​ഞ്ഞ മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​ത്തി​​​​ല്‍ വി​​​​ഷ​​​​യം ച​​​​ര്‍​ച്ച ചെ​​​​യ്തി​​​​രു​​​​ന്നു. ഓ​​​​ണാ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി ന​​​​ല്‍​കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

സു​​​​പ്രീംകോ​​​​ട​​​​തി​​​​വി​​​​ധി വ​​​​ന്ന​​​​തോ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ദേ​​​​ശീ​​​​യപാ​​​​ത​​​​യു​​​​ടെ സ​​​​മീ​​​​പ​​​​ത്തു​​​​ള്ള​​​​വ​​​​രാ​​​​ണ് വെ​​​​ട്ടി​​​​ലാ​​​​യ​​​​ത്. ദേ​​​​ശീ​​​​യ പാ​​​​ത നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നാ​​​​യി ഭൂ​​​​മി വി​​​​ട്ടു ന​​​​ല്‍​കി​​​​യ​​​​തി​​​​നു ശേ​​​​ഷം ര​​​​ണ്ടും മൂ​​​​ന്നൂം സെ​​​​ന്‍റു​​​​ക​​​​ളി​​​​ലൊ​​​​തു​​​​ങ്ങി​​​​യ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്കാ​​​​ണ് വി​​​​ധി തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്. പെ​​​​ട്ടി​​​​ക്ക​​​​ട പോ​​​​ലും സ്വ​​​​ന്തം ഭൂ​​​​മി​​​​യി​​​​ല്‍ വ​​​​യ്ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യ​​​​ത്. കു​​​​ടാ​​​​തെ ദേ​​​​ശീ​​​​യ പാ​​​​ത​​​​യോ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള ചെ​​​​റി​​​​യ പ്ലോ​​​​ട്ടു​​​​ക​​​​ള്‍ വാ​​​​ങ്ങാ​​​​നും ഇ​​​​പ്പോ​​​​ള്‍ ആ​​​​ളി​​​​ല്ലാ​​​​താ​​​​യി.

Latest News

Corehub Up