Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Converted

എഥനോൾ നിർമാണത്തിന് കരിമ്പ് മാറ്റുന്നു

മും​​​​​​​ബൈ: പെ​​ട്രോ​​ളി​​ൽ ചേ​​​​​​​ർ​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള എ​​​​​​​ഥ​​​​​​​നോ​​​​​​​ൾ നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​നാ​​​​​​​യി ക​​​​​​​രി​​​​​​​ന്പ് വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് രാ​​​​​​​ജ്യ​​​​​​​ത്തു പ​​​​​​​ഞ്ച​​​​​​​സാ​​​​​​​ര​​​​​​​യ്ക്ക് രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​യ ക്ഷാ​​​​​​​മ​​​​​​​വും വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റ​​​​​​​വും. ഉ​​​​​​​ത്സ​​​​​​​വ​​​​​​​സീ​​​​​​​സ​​​​​​​ണു​​​​​​​ക​​​​​​​ൾ അ​​​​​​​ടു​​​​​​​ത്തി​​​​​​​രി​​​​​​​ക്കെ റീ​​​​​​​ട്ടെ​​​​​​​യി​​​​​​​ൽ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ പ​​​​​​​ഞ്ച​​​​​​​സാ​​​​​​​ര വി​​​​​​​ല സ​​​​​​​ർ​​​​​​​വ​​​​​​​കാ​​​​​​​ല റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡി​​​​​​​ലെ​​​​​​​ത്തി.

ക്രൂ​​​​​​​ഡ് ഓ​​​​​​​യി​​​​​​​ൽ ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി കു​​​​​​​റ​​​​​​​യ്ക്കുക ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ട്ട് പെ​​​​​​​ട്രോ​​​​​​​ളി​​​​​​​ൽ 20% എ​​​​​​​ഥ​​​​​​​നോ​​​​​​​ൾ ചേ​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന ഇ20 ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക്കാ​​​​​​​യി ക​​​​​​​രി​​​​​​​മ്പു​​​​​​​നീ​​​​​​​രും മൊ​​​​​​​ളാ​​​​​​​സ​​​​​​​സും വ​​​​​​​ൻ​​​​​​​തോ​​​​​​​തി​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ഥ​​​​​​​നോ​​​​​​​ൾ നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​ന് ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ മൊ​​​​​​​ത്തം അ​​​​​​​സം​​​​​​​സ്കൃ​​​​​​​ത വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ളു​​​​​​​ടെ 30-35 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തോ​​​​​​​ളം ക​​​​​​​രി​​​​​​​മ്പി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണു ക​​​​​​​ണ്ടെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലെ കോ​​​​​​​ലാ​​​​​​​പ്പു​​​​​​​ർ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ പ​​​​​​​ഞ്ച​​​​​​​സാ​​​​​​​ര മൊ​​​​​​​ത്ത​​​​​​​വ്യാ​​​​​​​പാ​​​​​​​ര വി​​​​​​​ല ക്വി​​​​​​​ന്‍റ​​​​​​​ലി​​​​​​​ന് 5,350 രൂ​​​​​​​പ വ​​​​​​​രെ​​​​​​​യാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ റീ​​​​​​​ട്ടെ​​​​​​​യി​​​​​​​ൽ വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ൽ വി​​​​​​​വി​​​​​​​ധ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കി​​​​​​​ലോ​​​​​​​യ്ക്ക് 58 മു​​​​​​​ത​​​​​​​ൽ 65 രൂ​​​​​​​പ വ​​​​​​​രെ​​​​​​​യാ​​​​​​​ണ് ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.
പ​​​​​​​ഞ്ചാ​​​​​​​ബി​​​​​​​ൽ റീ​​​​​​​ട്ടെ​​​​​​​യി​​​​​​​ൽ പ​​​​​​​ഞ്ച​​​​​​​സാ​​​​​​​രവി​​​​​​​ല കി​​​​​​​ലോ​​​​​​​യ്ക്ക് 65 രൂ​​​​​​​പ​​​​​​​യായി. മും​​​​​​​ബൈ, ഭോ​​​​​​​പ്പാ​​​​​​​ൽ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ മ​​​​​​​റ്റു പ്ര​​​​​​​ധാ​​​​​​​ന വി​​​​​​​പ​​​​​​​ണി​​​​​​​ക​​​​​​​ളി​​​​​​​ൽ കി​​​​​​​ലോ​​​​​​​യ്ക്ക് 58 മു​​​​​​​ത​​​​​​​ൽ 63 രൂ​​​​​​​പ വ​​​​​​​രെ​​​​​​​യാ​​​​​​​യാ​​​​​​​ണു വി​​​​​​​ല ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​ത്.

ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി​​​​​​​ക്കു നീ​​​​​​​ക്കം

ലോ​​​​​​​ക​​​​​​​ത്തി​​​​​​​ലെ ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​ലി​​​​​​​യ പ​​​​​​​ഞ്ച​​​​​​​സാ​​​​​​​ര ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ക​​​​​​​രും ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യ ഇ​​​​​​​ന്ത്യ, ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​ക്ഷാ​​​​​​​മം പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള 100 ശ​​ത​​മാ​​നം ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി തീ​​​​​​​രു​​​​​​​വ നീ​​​​​​​ക്കി വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് പ​​​​​​​ഞ്ച​​​​​​​സാ​​​​​​​ര ഇ​​​​​​​റ​​​​​​​ക്കു​​​​​​​മ​​​​​​​തി ചെ​​​​​​​യ്യാ​​​​​​​ൻ ആ​​​​​​​ലോ​​​​​​​ചി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്.

വി​​​​​​​പ​​​​​​​ണി​​​​​​​യി​​​​​​​ലെ കൃ​​​​​​​ത്രി​​​​​​​മ ക്ഷാ​​​​​​​മ​​​​​​​വും പൂ​​​​​​​ഴ്ത്തി​​​​​​​വ​​​​​​​യ്പും ത​​​​​​​ട​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി മൊ​​​​​​​ത്ത​​​​​​​വ്യാ​​​​​​​പാ​​​​​​​രി​​​​​​​ക​​​​​​​ൾക്കു കൈ​​​​​​​വ​​​​​​​ശം വ​​​​​​​യ്ക്കാ​​​​​​​വു​​​​​​​ന്ന പ​​​​​​​ഞ്ച​​​​​​​സാ​​​​​​​ര​​​​​​​യു​​​​​​​ടെ അ​​​​​​​ള​​​​​​​വി​​​​​​​നു പ​​​​​​​രി​​​​​​​ധി നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്കാ​​​​​​​നും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നീ​​​​​​​ക്കം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. രാ​​​​​​​ജ്യ​​​​​​​ത്തു ക​​​​​​​രി​​​​​​​മ്പു​​​കൃ​​​​​​​ഷി വ്യാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും രോ​​​​​​​ഗ​​​​​​​ബാ​​​​​​​ധ മൂ​​​​​​​ലം ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വ​​​​​​​ന്ന ഇ​​​​​​​ടി​​​​​​​വും എ​​​​​​​ഥ​​​​​​​നോ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള ക​​​​​​​രി​​​​​​​മ്പി​​​​​​​ന്‍റെ അ​​​​​​​മി​​​​​​​ത ഉ​​​​​​​പ​​​​​​​യോ​​​​​​​ഗ​​​​​​​വു​​​​​​​മാ​​​​​​​ണ് നി​​​​​​​ല​​​​​​​വി​​​​​​​ലെ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

ഇ​​​​​​​ന്ധ​​​​​​​ന​​​​​​​സു​​​​​​​ര​​​​​​​ക്ഷ​​​​​​​യ്ക്ക് പ്രാ​​​​​​​ധാ​​​​​​​ന്യം ന​​​​​​​ൽ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​തു രാ​​​​​​​ജ്യ​​​​​​​ത്തെ ഭ​​​​​​​ക്ഷ്യ​​​​​​​വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റ​​​​​​​ത്തി​​​​​​​ന് കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ക​​​​​​​രു​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക വി​​​​​​​ദ​​​​​​​ഗ്ധ​​​​​​​രു​​​​​​​ടെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്. രാ​​​ജ്യ​​​ത്താ​​​കെ 534 പ​​​ഞ്ച​​​സാ​​​ര നി​​​ർ​​​മാ​​​ണ ഫാ​​​ക്‌​​​ട​​​റി​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​തി​​​നു​​​പു​​​റ​​​മെ​​​യാ​​​ണ്. 50 വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ൾ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

പ​​​​ഞ്ച​​​​സാ​​​​ര കമ്പനി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ​​​​ക്കു നേ​​​​ട്ടം

പ​​​​ഞ്ച​​​​സാ​​​​ര​​​​യ്ക്കു വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ക്ഷാ​​​​മ​​​​വും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും പ്ര​​​​ത്യാ​​​​ശ ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ രാ​​​​ജ്യ​​​​ത്തെ പ്ര​​​​ധാ​​​​ന പ​​​​ഞ്ച​​​​സാ​​​​ര ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​മൂ​​​​ല്യ​​​​ത്തി​​​​ൽ വ​​​​ൻ മു​​​​ന്നേ​​​​റ്റം. ബോം​​​​ബെ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽ പ്ര​​​​മു​​​​ഖ പ​​​​ഞ്ച​​​​സാ​​​​ര ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ 14 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നു.

 ക​​​​രി​​​​മ്പി​​​​ൽ​​​​നി​​​​ന്നു വ​​​​ൻ​​​​തോ​​​​തി​​​​ൽ എ​​​​ഥ​​​​നോ​​​​ൾ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും പ​​​​ഞ്ച​​​​സാ​​​​ര​​​​ല​​​​ഭ്യ​​​​ത കു​​​​റ​​​​ഞ്ഞ​​​​തും ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഭാ​​​​വി​​​​വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് നി​​​​ക്ഷേ​​​​പ​​​​ക​​​​ർ ഓ​​​​ഹ​​​​രി​​​​ക​​​​ൾ വാ​​​​ങ്ങി​​​​ക്കൂ​​​​ട്ടു​​​​ന്ന​​​​ത്.

ബ​​​​ജാ​​​​ജ് ഹി​​​​ന്ദു​​​​സ്ഥാ​​​​ൻ, ദ്വാ​​​​രി​​​​കേ​​​​ഷ് ഷു​​​​ഗ​​​​ർ, ശ്രീ ​​​​രേ​​​​ണു​​​​ക ഷു​​​​ഗേ​​​​ഴ്സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​ക​​​​ൾ 10 മു​​​​ത​​​​ൽ 14 ശ​​ത​​മാ​​നം വ​​​​രെ ഉ​​​​യ​​​​ർ​​​​ന്നു. ധാം​​​​പു​​​​ർ ഷു​​​​ഗ​​​​ർ, ദാ​​​​ൽ​​​​മി​​​​യ ഭാ​​​​ര​​​​ത് ഷു​​​​ഗ​​​​ർ, ബ​​​​ൽ​​​​റാം​​​​പുർ ചി​​​​നി മി​​​​ൽ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ ര​​ണ്ടു മു​​​​ത​​​​ൽ ഏ​​ഴു ശ​​ത​​മാ​​നം വ​​​​രെ ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കി.

 

Latest News

Corehub Up