Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convicts

കൊ​ടും കു​റ്റ​വാ​ളി​ക​ൾ, ജ​യി​ലി​നു​ള്ളി​ൽ പ്ര​ണ​യം മൊ​ട്ടി​ട്ടു, വി​വാ​ഹ​ത്തി​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും വി​വാ​ഹി​ത​രാ​കു​ന്നു.

കൊ​ടും കു​റ്റ​വാ​ളി​ക​ളാ​യ പ്രി​യ സേ​ത്ത്-​ഹ​നു​മാ​ൻ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് വ​ധു വ​ര​ൻ​ന്മാ​ർ. വി​വാ​ഹ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ഇ​രു​വ​ർ​ക്കും 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ദു​ഷ്യ​ന്ത് ശ​ർ​മ എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് സ​ങ്ക​നേ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്രി​യ, ആ​റ് മാ​സം മു​ന്പാ​ണ് അ​തെ ജ​യി​ലി​ൽ വ​ച്ച് ഹ​നു​മാ​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​യ​തും.

പോ​ലീ​സി​നെ ഭ​യ​ന്ന് കൊ​ല ന​ട​ത്തി​യ പ്രി​യ സേ​ത്ത്

ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലു​ടെ​യാ​ണ് പ്രി​യ, ദു​ഷ്യ​ന്ത് ശ​ർ​മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യ​പ്പെ​ടാ​നെ​ന്ന വ്യാ​ജേ​ന ബ​ജാ​ജ് ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ദു​ഷ്യ​ന്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു പ്രി​യ​യു​ടെ ല​ക്ഷ്യം. കാ​മു​ക​ന്‍റെ​യും മ​റ്റൊ​രാ​ളു​ടെ​യും സ​ഹാ​യം പ്രി​യ​ക്ക് ല​ഭി​ച്ചി​രു​ന്നു.

ഫ്ലാ​റ്റി​ലെ​ത്തി​യ ദു​ഷ്യ​ന്തി​നെ ഇ​വ​ർ ത​ട​വി​ലാ​ക്കി. തു​ട​ർ​ന്ന് ദു​ഷ്യ​ന്തി​ന്‍റെ പി​താ​വി​നെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്.

തു​ട​ർ​ന്ന് ദു​ഷ്യ​ന്ത് പു​റ​ത്തി​റ​ങ്ങി​യാ​ൽ ത​ങ്ങ​ളെ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് ഭ​യ​പ്പെ​ട്ട മൂ​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ കൊ​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ മു​ഖ​ത്ത് നി​ര​വ​ധി ത​വ​ണ കു​ത്തി​ക​യും ഒ​രു സ്യൂ​ട്ട്കേ​സി​നു​ള്ളി​ൽ വ​ച്ച് ആ​മേ​ർ എ​ന്ന കു​ന്നി​ൻ മു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി പ്രി​യ​യെ​യും സു​ഹൃ​ത്തു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

കാ​മു​കി​ക്ക് വേ​ണ്ടി അ​ഞ്ച് കൊ​ല ചെ​യ്ത ഹ​നു​മാ​ൻ പ്ര​സാ​ദ്

2017 ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​യി​രു​ന്നു ഹ​നു​മാ​ൻ പ്ര​സാ​ദ്, കാ​മു​കി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മൂ​ന്ന് മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ​ർ​ത്താ​വി​നെ കൊ​ല്ലാ​ൻ യു​വ​തി ഹ​നു​മാ​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ ഹ​നു​മാ​ൻ കൊ​ല​പ്പെ​ടു​ത്തി. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ കൊ​ല​പാ​ത​കം ക​ണ്ടു നി​ന്ന മ​ക്ക​ളെ​യും ബ​ന്ധു​വി​നെ​യും കൂ​ടി കൊ​ന്നു. ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ സം​ഭ​വ​വ​മാ​യി​രു​ന്നു ഇ​ത്.

Latest News

Corehub Up