Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coordination

പാ​ർ​ട്ടി​ x സ​ർ​ക്കാ​ർ ഏ​കോ​പ​നം കു​റ​യു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും മു​​​ന്ന​​​ണി​​​യി​​​ലെ പ്ര​​​ധാ​​​ന ക​​​ക്ഷി​​​യാ​​​യ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​നം കൃ​​​ത്യ​​​മാ​​​കു​​​ന്നി​​​ല്ല. സം​​​സ്ഥാ​​​ന കോ​​​ണ്‍​ഗ്ര​​​സി​​​ന് പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ത്ത​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ഏ​​​കോ​​​പ​​​ന​​​ക്കു​​​റ​​​വി​​​നു കാ​​​ര​​​ണം. ഇ​​​തി​​​നി​​​ടെ അ​​​ടു​​​ത്ത ആ​​​ഴ്ച മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സം​​​സ്ഥാ​​​ന​​​ത്തെ മ​​​റ്റു നേ​​​താ​​​ക്ക​​​ളും ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. പു​​​തി​​​യ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ചയി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കും.

കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഡ്വ. സ​​​ണ്ണി ജോ​​​സ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന ഒ​​​ഴി​​​യാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം ഇ​​​തു​​​വ​​​രെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ല. നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റി​​​നു വൈ​​​ദ്യു​​​തി മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ വ​​​ള​​​രെ വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ഉ​​​ള്ള​​​ത്.

ഇ​​​തി​​​നി​​​ട​​​യി​​​ൽ പാ​​​ർ​​​ട്ടി​​​യെ​​​ക്കൂ​​​ടി ന​​​യി​​​ക്കു​​​ക എ​​​ന്ന​​​ത് പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ല. ഇ​​​തോ​​​ടെ നി​​​ല​​​വി​​​ൽ പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ൾ ത​​​ന്നെ കു​​​റ​​​വാ​​​യി. കെ​​​പി​​​സി​​​സി യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടും ഏ​​​റെ നാ​​​ളാ​​​യി. പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന​​​ത്തി​​​ന് നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ക്കേ​​​ണ്ട​​​ത് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നാ​​​ണ്. പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ധ്യ​​​ക്ഷ​​​നു ക​​​ഴി​​​യു​​​ന്നു​​​മി​​​ല്ല.

സ​​​ർ​​​ക്കാ​​​രും മു​​​ന്ന​​​ണി​​​യും ചേ​​​ർ​​​ന്നു തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളേ​​​ണ്ട പ​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ഇ​​​തു​​​മൂ​​​ലം തീ​​​രു​​​മാ​​​നം വൈ​​​കു​​​ക​​​യാ​​​ണ്. ബോ​​​ർ​​​ഡ്, കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പുനഃസം​​​ഘ​​​ട​​​ന എ​​​ങ്ങു​​​മെ​​​ത്തി​​​യി​​​ല്ല.

കെ​​​പി​​​സി​​​സി യോ​​​ഗം ചേ​​​ർ​​​ന്നു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ക​​​യും തു​​​ട​​​ർ​​​ന്ന് യു​​​ഡി​​​എ​​​ഫ് യോ​​​ഗം ചേ​​​ർ​​​ന്ന് മു​​​ന്ന​​​ണി​​​യി​​​ലെ ഓ​​​രോ ക​​​ക്ഷി​​​ക്കു​​​മു​​​ള്ള ബോ​​​ർ​​​ഡ്,കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളു​​​ക​​​യു​​​മാ​​​ണ് വേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ കെ​​​പി​​​സി​​​സി യോ​​​ഗം ചേ​​​രാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നു​​​മാ​​​യി​​​ട്ടി​​​ല്ല. പാ​​​ർ​​​ട്ടി-​​​സ​​​ർ​​​ക്കാ​​​ർ ഏ​​​കോ​​​പ​​​ന​​​ത്തി​​​ൽ ചി​​​ല താ​​​ള​​​പ്പി​​​ഴ​​​ക​​​ൾ വ​​​ന്ന​​​തോ​​​ടെ ഒ​​​രേ വി​​​ഷ​​​യ​​​ത്തി​​​ൽ പ​​​ല നേ​​​താ​​​ക്ക​​​ളും വ്യ​​​ത്യ​​​സ്തമാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സ്ഥി​​​തി​​​യി​​​ലേ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ൾ നീ​​​ങ്ങു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ പ്ലീ​​​ഡ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ലും മ​​​ന്ത്രി​​​മാ​​​രു​​​ടെ സ്റ്റാ​​​ഫ് നി​​​യ​​​മ​​​ന​​​ത്തി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ര​​​സ്യ പ്ര​​​സ്താ​​​വ​​​ന​​​ങ്ങ​​​ൾ വ​​​ന്നി​​​രു​​​ന്നു. പ​​​ഴ​​​യ എ​​​സ്എ​​​ഫ്ഐ​​​ക്കാ​​​ര​​​നെ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​റാ​​​യി നി​​​യ​​​മ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന അ​​​ധ്യ​​​ഷ​​​ൻ അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ർ ഇ​​​ന്ന​​​ലെ​​​യും രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്നു.

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഒ.​​​ജെ. ജ​​​നീ​​​ഷ് കാ​​​യി​​​ക മ​​​ന്ത്രി​​​യാ​​​യ​​​തോ​​​ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​നും പു​​​തി​​​യ അ​​​ധ്യ​​​ക്ഷ​​​നെ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​താ​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലും ഇ​​​തു​​​വ​​​രെ വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up