കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി. ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹർവും അപലപനീയവുമാണ്.
ബാർ മുതലാളിമാരെ പ്രീതിപ്പെടുത്തി തെരഞ്ഞെടുപ്പുഫണ്ട് കൈക്കലാക്കാനുള്ള ശ്രമമാണിത്. ഇതിന് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരും.
ബാർ സമയമാറ്റത്തിൽ കേരള കോൺഗ്രസ്-എം ഉൾപ്പെടെയുള്ള എൽഡിഎഫിലെ ഘടകകക്ഷികൾ നിലപാട് പരസ്യപ്പെടുത്തണമെന്നും ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ, ജില്ലാ പ്രസിഡന്റ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.