കണ്ണൂർ: വ്യാപാരി സമൂഹത്തെ ശക്തിപ്പെടുത്താനും വ്യാപാര മേഖലയിലെപ്രതിസന്ധികളെ തരണം ചെയ്യാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്ന് മന്ത്രി സണ്ണി ജോസഫ്. കെവിവിഇഎസ് ജില്ലാ കൗൺസിലും എംഎൽഎമാർക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അംഗങ്ങളായ വ്യാപാരികളെയും അവരുടെ കുടുംബത്തെയും ചേർത്തുനിർത്തി സുരക്ഷയൊരുക്കുന്നതിൽ ഏകോപന സമിതി നടപ്പാക്കിയ പദ്ധതികൾ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. സംഘടനയുടെ ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ഒരുകോടി രൂപയുടെ മരണാനന്തര ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജു അപ്സര എംഎൽഎമാരെ ആദരിച്ചു. എംഎൽഎമാരായ കെ.വി. സുമേഷ്, ടി.ഒ. മോഹനൻ, എം. വിജിൻ, ടി.കെ. ഗോവിന്ദൻ, പി.കെ. പ്രവീൺ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ ആദരവ് ഏറ്റുവാങ്ങി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്ത്, ജില്ലാ ട്രഷറർ എം.പി. തിലകൻ എന്നിവർ പ്രസംഗിച്ചു.