പാലാ: സമുദായത്തിന്റെ ശക്തീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്നത് കുടുംബങ്ങള്‍ക്കാണെന്നും അലസതയില്‍നിന്ന് മുക്തരായി സര്ഗാത്മകതയുള്ളവരാകാന് കുട്ടികളെ നിരന്തരം കര്മനിരതരാക്കണമെന്നും പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്.
സമുദായ ശക്തീകരണ വര്‍ഷത്തില്‍ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ഇടവക കോ-ഓര്‍ഡിനേറ്റര്‍മാരുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. ഇടവകകളുമായി സഹകരിച്ച് സമുദായ ശക്തീകരണവര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മപദ്ധതിക്കു രൂപം നല്കി. പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, ഡോ. റോബിന് മാത്യു, മിജോ ജോയി എന്നിവര്‍ പ്രസംഗിച്ചു.