x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ സെ​മി​നാ​ര്‍


Published: March 22, 2026 12:37 AM IST | Updated: March 22, 2026 12:37 AM IST

പാ​ലാ: സ​മു​ദാ​യ​ത്തി​ന്‍റെ ശ​ക്തീ​ക​ര​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധി​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണെ​ന്നും അ​ല​സ​ത​യി​ല്‍​നി​ന്ന് മു​ക്ത​രാ​യി സ​ര്‍​ഗാ​ത്മ​ക​ത​യു​ള്ള​വ​രാ​കാ​ന്‍ കു​ട്ടി​ക​ളെ നി​ര​ന്ത​രം ക​ര്‍​മ​നി​ര​ത​രാ​ക്ക​ണ​മെ​ന്നും പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്.

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷ​ത്തി​ല്‍ പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ചേ​ര്‍​ന്ന ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ടെ സെമി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ര്‍​ഷം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ക​ര്‍​മ​പ​ദ്ധ​തി​ക്കു രൂ​പം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​വി. ജോ​ര്‍​ജു​കു​ട്ടി ഒ​ട്ട​ലാ​ങ്ക​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ലാ​യി​ല്‍, ഡോ. ​റോ​ബി​ന്‍ മാ​ത്യു, മി​ജോ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Seminar for Coordinators

Recent News

Corehub Up