Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CornPrices

ചോ​ള വി​ല കു​തി​ക്കു​ന്നു, കോഴിത്തീറ്റ പൊ​ള്ളും

കോ​ഴി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന പ്ര​ധാ​ന വി​ഷ​യ​മാ​ണ് ചോ​ള​ത്തി​ന്‍റെ വി​ല​യി​ലു​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ​മാ​യ വ​ർ​ധ​ന​വ്. അ​ഞ്ച് വ​ർ​ഷം മു​ൻ​പ് കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 17 രൂ​പ​യാ​യി​രു​ന്ന ചോ​ള​ത്തി​ന്‍റെ മൊ​ത്ത​വി​ല ഇ​ന്ന് 38 രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ന്നു.

അ​ടു​ത്ത ആ​ഴ്ച ല​ഭി​ക്കാ​നി​രി​ക്കു​ന്ന പു​തി​യ സ്റ്റോ​ക്കി​ന് വി​ല 40 രൂ​പ​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​താ​യ​ത് അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ചോ​ള​ത്തി​ന്‍റെ വി​ല ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്നു!

കോ​ഴി​ത്തീ​റ്റ​യു​ടെ പ്ര​ധാ​ന ഊ​ർ​ജ​സ്രോ​ത​സാ​ണ് ചോ​ളം. സാ​ധാ​ര​ണ​യാ​യി കോ​ഴി​ത്തീ​റ്റ​യു​ടെ ഫോ​ർ​മു​ലേ​ഷ​നി​ൽ ഗ​ണ്യ​മാ​യ അ​ള​വി​ൽ (50 ശ​ത​മാ​ന​ത്തി​ലേ​റെ) ചോ​ളം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ ചോ​ള​ത്തി​ന്‍റെ വി​ല​യി​ലു​ണ്ടാ​കു​ന്ന ചെ​റി​യ വ​ർ​ധ​ന​വ് പോ​ലും തീ​റ്റ​യു​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കും.

ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധ​ന​വ് കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്.

എ​ന്തു​കൊ​ണ്ടാ​ണ് ചോ​ള​വി​ല ഇ​ത്ര​യ​ധി​കം ഉ​യ​രു​ന്ന​ത്?

ഇ​തി​ന് പി​ന്നി​ൽ പ്ര​ധാ​ന​മാ​യും മൂ​ന്ന് കാ​ര​ണ​ങ്ങ​ളു​ണ്ട്.

ഇ20 ​പെ​ട്രോ​ളും ചോ​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ക​ത​യും:

പെ​ട്രോ​ളി​ൽ 20 ശ​ത​മാ​നം എ​ത്ത​നോ​ൾ ക​ല​ർ​ത്തു​ന്ന ഇ20 ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ത്ത​നോ​ൾ ഉ​ത്പാ​ദ​ന​ത്തി​ന് ചോ​ളം ഒ​രു പ്ര​ധാ​ന അ​സം​സ്കൃ​ത വ​സ്തു​വാ​യി മാ​റി​യി​ട്ടു​ണ്ട്.

ഭ​ക്ഷ്യ​ധാ​ന്യ​മാ​യും കാ​ലി​ത്തീ​റ്റ​യു​ടെ​യും കോ​ഴി​ത്തീ​റ്റ​യു​ടെ​യും പ്ര​ധാ​ന ഘ​ട​ക​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചോ​ള​ത്തി​ന് ഇ​പ്പോ​ൾ ഇ​ന്ധ​ന വ്യ​വ​സാ​യ​ത്തി​ൽ നി​ന്നും വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.

അ​തോ​ടെ കോ​ഴി​ത്തീ​റ്റ വ്യ​വ​സാ​യ​വും എ​ത്ത​നോ​ൾ വ്യ​വ​സാ​യ​വും ഒ​രേ അ​സം​സ്കൃ​ത വ​സ്തു​വി​നാ​യി മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്നു.

എ​ൽ​നി​നോ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും

എ​ൽ​നി​നോ പ്ര​തി​ഭാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളും മ​ഴ​യു​ടെ കു​റ​വും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ചോ​ളം കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

കൃ​ഷി വൈ​കു​ക, വ​ര​ൾ​ച്ച, വി​ള​വെ​ടു​പ്പി​ലെ ന​ഷ്ടം തു​ട​ങ്ങി​യ​വ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​മ്പോ​ൾ വി​പ​ണി​യി​ൽ ചോ​ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​യു​ക​യും വി​ല ഉ​യ​രു​ക​യും ചെ​യ്യു​ന്നു. വ​രും മാ​സ​ങ്ങ​ളി​ലും ചോ​ളം ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്

ആ​വ​ശ്യ​ക​ത​യും ല​ഭ്യ​ത​യും ത​മ്മി​ലു​ള്ള അ​ന്ത​രം

കോ​ഴി, ക​ന്നു​കാ​ലി തീ​റ്റ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു പു​റ​മേ എ​ത്ത​നോ​ൾ, സ്റ്റാ​ർ​ച്ച് തു​ട​ങ്ങി​യ വ്യ​വ​സാ​യ​ങ്ങ​ളി​ൽ നി​ന്നും ചോ​ള​ത്തി​ന് ആ​വ​ശ്യ​ക​ത വ​ർ​ധി​ക്കു​ന്നു. എ​ന്നാ​ൽ ഉ​ത്പാ​ദ​ന​ത്തി​ലും ല​ഭ്യ​ത​യി​ലും ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ഈ ​ആ​വ​ശ്യ​ക​ത​യെ തൃ​പ്തി​പ്പെ​ടു​ത്തു​ന്നി​ല്ല. ഇ​താ​ണ് വി​ല​വ​ർ​ധ​ന​വി​ന് കൂ​ടു​ത​ൽ ആ​ക്കം കൂ​ട്ടു​ന്ന​ത്.

കോ​ഴി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യെ കാ​ത്തി​രി​ക്കു​ന്ന​ത് എ​ന്ത്?

ചോ​ള​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വ് കേ​വ​ലം ഒ​രു കാ​ർ​ഷി​ക ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വാ​യി മാ​ത്രം കാ​ണാ​നാ​വി​ല്ല. ഇ​ത് കോ​ഴി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ്.

കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല കൂ​ടു​മ്പോ​ൾ ഒ​രു കി​ലോ ഇ​റ​ച്ചി​ക്കോ​ഴി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്, മു​ട്ട ഉ​ത്പാ​ദ​ന​ച്ചെ​ല​വ് എ​ന്നി​വ കൂ​ടും. ആ​ത്യ​ന്തി​ക​മാ​യി ഇ​തി​ന്‍റെ ഭാ​രം കോ​ഴി​വ​ള​ർ​ത്ത​ൽ ക​ർ​ഷ​ക​രി​ലേ​ക്കും പി​ന്നീ​ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്കും എ​ത്തും.

ഇ​വി​ടെ ഉ​യ​രു​ന്ന ഒ​രു വ​ലി​യ ചോ​ദ്യ​മു​ണ്ട്! ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്കും ഒ​രു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ർ​ഷി​ക ഉ​ത്പ​ന്നം ഇ​ന്ധ​ന ഉ​ത്പാ​ദ​ന​ത്തി​നാ​യി കൂ​ടി ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ, അ​തി​ന്‍റെ ല​ഭ്യ​ത​യും വി​ല​സ്ഥി​ര​ത​യും എ​ങ്ങ​നെ ഉ​റ​പ്പാ​ക്കും?

ഇ​ന്ത്യ​യി​ലെ കോ​ഴി​വ​ള​ർ​ത്ത​ൽ വ്യ​വ​സാ​യം നേ​രി​ടാ​ൻ പോ​കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യി ചോ​ള​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വ് മാ​റു​ക​യാ​ണ്. കോ​ഴി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ലെ എ​ല്ലാ​വ​രും ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മാ​ണി​ത്.

വിവരങ്ങൾ: ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ. എ​സ്
യൂ​ണി​വേ​ഴ്സി​റ്റി പൗ​ൾ​ട്രി ഫാം ​മേ​ധാ​വി, വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല, മ​ണ്ണു​ത്തി

Latest News

Corehub Up