Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CornellUniversity

Special

"ഒ​രു ജൂ​ത​ന് കീ​ഴി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മി​ല്ല"; ഇ​ന്‍റേ​ൺ​ഷി​പ്പ് ഓ​ഫ​ർ നി​ര​സി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ വം​ശീ​യ അ​ധി​ക്ഷേ​പം

ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന VryfID എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യി​ൽ നി​ന്നു​ള്ള സ​മ്മ​ർ ഇ​ന്‍റേ​ൺ​ഷി​പ്പ് ഓ​ഫ​ർ നി​ര​സി​ച്ചു​കൊ​ണ്ട് കോ​ർ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി അ​യ​ച്ച ജൂ​ത​വി​രു​ദ്ധ സ​ന്ദേ​ശം ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ജൂ​ത സ​ഹോ​ദ​ര​ന്മാ​രാ​യ ഗേ​ബ് ഐ​ൻ​ഹോ​ണും എ​യ്ഡ​ൻ ഐ​ൻ​ഹോ​ണും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച 19 കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യാ​ണ് വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത്.

ഹാ​ൻ​ഡ്‌​ഷേ​ക്ക് എ​ന്ന തൊ​ഴി​ൽ പ്ലാ​റ്റ്‌​ഫോം വ​ഴി വി​ദ്യാ​ർ​ഥി അ​യ​ച്ച മ​റു​പ​ടി​യു​ടെ സ്ക്രീ​ൻ​ഷോ​ട്ട് ഗേ​ബ് ഐ​ൻ​ഹോ​ൺ ത​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ത​നി​ക്ക് ഒ​രു ജൂ​ത​ന് കീ​ഴി​ൽ ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​യു​ടെ മ​റു​പ​ടി.

അ​പേ​ക്ഷ സ്വീ​ക​രി​ച്ച ശേ​ഷ​മു​ള്ള ഈ ​പ്ര​തി​ക​ര​ണം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും ക്യാ​മ്പ​സു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തെ​റ്റാ​യ അ​റി​വു​ക​ളാ​കാം ഇ​ത്ത​രം ചി​ന്താ​ഗ​തി​ക്ക് പി​ന്നി​ലെ​ന്നും ഗേ​ബ് കു​റി​ച്ചു.

ഈ ​പോ​സ്റ്റ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യും പ്ര​മു​ഖ ടെ​ക് വ്യ​വ​സാ​യി​യാ​യ പാ​ലാ​ന്‍റി​ർ സ​ഹ​സ്ഥാ​പ​ക​ൻ ജോ ​ലോ​ൺ​സ്‌​ഡേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​ത്ത​രം വി​ദ്വേ​ഷം കാ​ണി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ലോ​ൺ​സ്‌​ഡേ​ൽ ഗേ​ബി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ദ്യം മ​ടി​ച്ചു​നി​ന്നു​വെ​ങ്കി​ലും, ഇ​ത്ത​രം വി​ദ്വേ​ഷ പ്ര​ചാ​ര​ക​ർ​ക്ക് നി​യ​മ​ന​ട​പ​ടി​ക​ളോ മ​റ്റ് പ്ര​ത്യാ​ഘാ​ത​ങ്ങ​ളോ നേ​രി​ടേ​ണ്ടി വ​രി​ല്ലെ​ന്ന ധൈ​ര്യ​മാ​ണ് അ​ജ്ഞാ​ത​രാ​യി​രു​ന്ന് അ​ധി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ളു​ക​ൾ​ക്ക് പ്രേ​ര​ണ ന​ൽ​കു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട് ഗേ​ബ് പി​ന്നീ​ട് ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി.

ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും നേ​രി​ട്ടു​ള്ള വം​ശീ​യ അ​ധി​ക്ഷേ​പം ആ​ദ്യ​മാ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട കോ​ർ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ, എ​ല്ലാ​ത്ത​രം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും ജൂ​ത​വി​രു​ദ്ധ​ത​യെ​യും ത​ങ്ങ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

Latest News

Corehub Up