Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CorruptionCase

ബ്ര​ഹ്മ​പു​രം അ​ഴി​മ​തി​ക്കേ​സ്: ഒ​ന്നാം പ്ര​തിയെ ഒ​ഴി​വാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: വ​​​​​ലി​​​​​യ രാ​​​​​ഷ്‌​​​​ട്രീ​​​​​യ കോ​​​​​ലാ​​​​​ഹ​​​​​ല​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ച്ച ബ്ര​​​​​ഹ്മ​​​​​പു​​​​​രം അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ലെ ഒ​​​​​ന്നാം പ്ര​​​​​തി​​​​​യും കെ​​​​​എ​​​​​സ്ഇ​​​​​ബി മു​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നു​​​​​മാ​​​​​യ ആ​​​​​ർ. നാ​​​​​രാ​​​​​യ​​​​​ണ​​​​​നെ (ഐ​​​​​എ​​​​​എ​​​​​സ് റി​​​​​ട്ട.) പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​നി​​​​​ൽ​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ​​​​​യും പ​​​​​ബ്ലി​​​​​ക് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​റു​​​​​ടെ​​​​​യും അ​​​​​പേ​​​​​ക്ഷ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം പ്ര​​​​​ത്യേ​​​​​ക വി​​​​​ജി​​​​​ല​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി ത​​​​​ള്ളി.

ഹ​​​​​ർ​​​​​ജി​​​​​യി​​​​​ൽ യാ​​​​​തൊ​​​​​രു ക​​​​​ഴ​​​​​മ്പു​​​​​മി​​​​​ല്ലെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ കോ​​​​​ട​​​​​തി, അ​​​​​ഴി​​​​​മ​​​​​തി​​​​​ക്കേ​​​​​സി​​​​​ലെ പ്ര​​​​​തി​​​​​യെ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​രും പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​നും ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു.

ഭാ​​​​​ര​​​​​തീ​​​​​യ നാ​​​​​ഗ​​​​​രി​​​​​ക് സു​​​​​ര​​​​​ക്ഷാ സ​​​​​ൻ​​​​​ഹി​​​​​ത (ബി​​​​​എ​​​​​ൻ​​​​​എ​​​​​സ്എ​​​​​സ്) സെ​​​​​ക്‌​​​​​ഷ​​​​​ൻ 360 പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണ് പ​​​​​ബ്ലി​​​​​ക് പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ മു​​​​​ഖേ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​ന്നാം പ്ര​​​​​തി​​​​​ക്ക് 87 വ​​​​​യ​​​​​സാ​​​​​യെ​​​​​ന്നും 27 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി വി​​​​​ചാ​​​​​ര​​​​​ണ നേ​​​​​രി​​​​​ടു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും. എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് -​​​​​യു​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും കാ​​​​​ട്ടി​​​​​യാ​​​​​ണു പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ ഹ​​​​​ർ​​​​​ജി ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ ഈ ​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം കോ​​​​​ട​​​​​തി ത​​​​​ള്ളി.

എന്ത് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​അ​​​​​പേ​​​​​ക്ഷ ഫ​​​​​യ​​​​​ൽ ചെ​​​​​യ്ത​​​​​തെ​​​​​ന്നു പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലെ ഖ​​​​​ണ്ഡി​​​​​ക 23, 25 എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

സാ​​​​​ക്ഷി​​​​​മൊ​​​​​ഴി​​​​​ക​​​​​ളു​​​​​ടെ​​​​​യോ കേ​​​​​സ് രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ​​​​​യോ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല​​​​​ല്ല, മ​​​​​റി​​​​​ച്ച് വെ​​​​​റു​​​​​മൊ​​​​​രു പൊ​​​​​തു​​​​​വാ​​​​​യ അ​​​​​ഭി​​​​​പ്രാ​​​​​യം മാ​​​​​ത്ര​​​​​മാ​​​​ണു പ്രോ​​​​​സി​​​​​ക്യൂ​​​​​ട്ട​​​​​ർ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. മു​​​​​ൻ​​​​​കൂ​​​​​ട്ടി വി​​​​​വേ​​​​​ച​​​​​ന​​​​​ബു​​​​​ദ്ധി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​താ​​​​​യി ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ലെ​​​​​ന്നു കോ​​​​​ട​​​​​തി പറഞ്ഞു.

ഹ​​​​​ർ​​​​​ജി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചാ​​​​​ൽ അ​​​​​ത് അ​​​​​ഴി​​​​​മ​​​​​തിനി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ത​​​​​ന്നെ വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up