Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CosmeticSurgery

സൗ​ന്ദ​ര്യവ​ത്കരണ ശ​സ്ത്ര​ക്രി​യ​യിലെ പിഴവ് ; ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​ സം​​​​ഘം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്

കൊ​​​​ച്ചി: സൗ​​​​ന്ദ​​​​ര്യ​​​വ​​​​ത്​കരണ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​യ്​​​​ക്കു പി​​​​ന്നാ​​​​ലെ​​​​യു​​​​ണ്ടാ​​​​യ പാ​​​​ര്‍​ശ്വ​​​​ഫ​​​​ല​​​​ങ്ങ​​​​ളെ​​​ത്തു​​​​ട​​​​ര്‍​ന്ന് യു​​​​വ​​​​തി​​​​യു​​​​ടെ ഒ​​​​മ്പ​​​​ത് കൈ​​​​വി​​​​ര​​​​ലു​​​​ക​​​​ള്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ സം​​​​ഘം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ത്താ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​സ്‌​​​​മെ​​​​റ്റി​​​​ക് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ ചി​​​​കി​​​​ത്സ​​​പ്പി​​​​ഴ​​​​വ് ആ​​​​രോ​​​​പി​​​​ച്ച് ഐ​​​​ടി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലാ​​​​യ മു​​​​ട്ട​​​​ത്ത​​​​റ സ്വ​​​​ദേ​​​​ശി നീ​​​​തു സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ജി. ​​​​ഗി​​​​രീ​​​​ഷി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ചി​​​​കി​​​​ത്സ​​​പ്പി​​​​ഴ​​​​വ് ജി​​​​ല്ലാ, സം​​​​സ്ഥാ​​​​ന​​​ത​​​​ല വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​ക​​​​ള്‍ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ കേ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ന്‍ പൊ​​​​ലി​​​​സ് കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ യു​​​​വ​​​​തി എ​​​​സ്‌​​​​ഐ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ര​​​​ലു​​​​ക​​​​ള്‍ മു​​​​റി​​​​ച്ച​​​​തി​​​​നാ​​​​ല്‍ ജോ​​​​ലി ചെ​​​​യ്യാ​​​​നാ​​​​കാ​​​​ത്ത കാ​​​​ര്യ​​​​വും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​ണ് ഇ​​​​ത്ര​​​​യും സ​​​​ങ്കീ​​​​ര്‍​ണ​​​​മാ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്ന​​​​ത് അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. ര​​​​ക്ത​​​​സ​​​​മ്മ​​​​ര്‍​ദം കു​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ള്‍ ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ആം​​​​ബു​​​​ല​​​​ന്‍​സ് പോ​​​​ലു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തു ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​യാ​​​​ണ്.

തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ല്‍ എ​​​​തി​​​​ര്‍​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍​ക്കെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ല്‍ കു​​​​റ്റം ചു​​​​മ​​​​ത്താ​​​​ന്‍ ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും സി​​​​വി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​നാ​​​​ണ് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up