Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CostOfLiving

Special

മാ​സ​വാ​ട​ക 10 ല​ക്ഷം രൂ​പ! ന്യൂ​യോ​ർ​ക്കി​ലെ ജീ​വി​ത​ച്ചെ​ല​വ് കേ​ട്ട് ക​ണ്ണു​ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ന്യൂ​യോ​ർ​ക്കി​ലെ താ​മ​സ​ച്ചെ​ല​വി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ഇ​ന്ത്യ​ൻ സം​രം​ഭ​ക​യു​ടെ അ​നു​ഭ​വ​ക്കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

ഉ​ള്ള​ട​ക്ക നി​ർ​മ്മാ​താ​വ് കൂ​ടി​യാ​യ ഖു​ഷി ജെ​യി​ൻ, സാ​മ്പ​ത്തി​ക ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ശ​ര​ൺ ഹെ​ഗ്‌​ഡെ​യു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ൻ​ഹാ​റ്റ​നി​ലെ ഉ​യ​ർ​ന്ന വാ​ട​ക നി​ര​ക്കു​ക​ളെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള ര​ണ്ട് ബെ​ഡ്‌​റൂം അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നാ​യി പ്ര​തി​മാ​സം 10,000 ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ) വാ​ട​ക ന​ൽ​കേ​ണ്ടി വ​രു​ന്നു​വെ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​തി​ക​ര​ണം.

മ​ൻ​ഹാ​റ്റ​നി​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ടു​ക​ൾ​ക്ക് ഈ ​തു​ക​യി​ൽ താ​ഴെ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​ണെ​ന്നും, ഇ​താ​ണ് താ​ൻ പി​ന്നീ​ട് മ​ൻ​ഹാ​റ്റ​നു പു​റ​ത്തേ​ക്ക് താ​മ​സം മാ​റ്റാ​ൻ കാ​ര​ണ​മെ​ന്നും ഖു​ഷി വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ബ്രൂ​ക്ലി​ൻ, ലോം​ഗ് ഐ​ല​ൻ​ഡ് സി​റ്റി, ക്വീ​ൻ​സ്, ആ​സ്റ്റോ​റി​യ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ൾ പ്ര​തി​മാ​സം 5,000 മു​ത​ൽ 6,000 ഡോ​ള​ർ വ​രെ​യു​ള്ള നി​ര​ക്കി​ൽ ല​ഭ്യ​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

താ​മ​സ​വും അ​നു​ബ​ന്ധ ജീ​വി​ത​ച്ചെ​ല​വു​ക​ളും ചേ​ർ​ത്ത് പ്ര​തി​മാ​സം 10,000 ഡോ​ള​റോ​ളം ചെ​ല​വു​വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​ത് പ്ര​തി​വ​ർ​ഷം 95 ല​ക്ഷം മു​ത​ൽ 1.14 കോ​ടി രൂ​പ വ​രെ​യാ​കും.

അ​തേ​സ​മ​യം, വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ഖു​ഷി പ​റ​ഞ്ഞ വാ​ട​ക​ത്തു​ക അ​മി​ത​മാ​യി പെ​രു​പ്പി​ച്ചു കാ​ണി​ച്ച​താ​ണെ​ന്നും 5,000 മു​ത​ൽ 6,000 ഡോ​ള​റി​ന് മ​ൻ​ഹാ​റ്റ​നി​ൽ ത​ന്നെ ന​ല്ല കാ​ഴ്ച​ക​ളു​ള്ള വീ​ടു​ക​ൾ ല​ഭി​ക്കു​മെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, ഇ​ത്ര​യും വ​ലി​യ തു​ക ഒ​രാ​ൾ ത​നി​യെ അ​ല്ല ന​ൽ​കു​ന്ന​തെ​ന്നും പ​ങ്കാ​ളി​ക​ളോ​ടൊ​പ്പ​മോ റൂം​മേ​റ്റ്‌​സി​നോ​ടൊ​പ്പ​മോ പ​ങ്കു​വെ​ച്ചാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഇ​ത്ത​ര​ക്കാ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു ല​ക്ഷം ഡോ​ള​റി​നു മു​ക​ളി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​തി​ക​ര​ണ​ങ്ങ​ളി​ലു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ ഉ​യ​ർ​ന്ന വ​രു​മാ​ന നി​ല​വാ​ര​ത്തെ ഇ​ന്ത്യ​യി​ലെ രൂ​പ​യി​ലേ​ക്ക് നേ​രി​ട്ട് മാ​റ്റി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും, ന്യൂ​യോ​ർ​ക്കി​ലെ വ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് അ​വി​ടെ​യു​ള്ള ജീ​വി​ത​ച്ചെ​ല​വു​ക​ളെ​ന്നും മ​റ്റ് ചി​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up