Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Council Passes

Thrissur

ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി​ക്കെ​തി​രേ കൗ​ൺ​സി​ൽ പ്ര​മേ​യംപാ​സാ​ക്കി

ഗു​രു​വാ​യൂ​ർ: ​ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന​തി​നി​ടെ പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ത്തി​നി​ടെ സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം പാ​സാ​ക്കി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത അ​ര​വി​ന്ദ​ൻ കൗ​ൺ​സി​ൽ​യോ​ഗം പി​രി​ച്ചു​വി​ട്ടു.
പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ആ​രം​ഭി​ച്ച​യു​ട​ൻ കോ​ൺ​ഗ്ര​സി​ലെ സി.​ജോ​യ് ചെ​റി​യാ​ൻ പ്ര​മേ​യാ​വ​ത​ര​ണ​ത്തെ ചോ​ദ്യം ചെ​യ്തു.​ റു​ൾ 18 പ്ര​കാ​രം പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ജോ​യ് ചെ​റി​യാ​ൻ പ​റ​ഞ്ഞു.​ഇ​തി​നി​ടെ ഭ​ര​ണ​പ​ക്ഷം പ്ര​മേ​യാ​വ​ത​ര​ണം തു​ട​ങ്ങി​യി​രു​ന്നു.​ഇ​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ബ​ഷീ​ർ പൂ​ക്കോ​ട്, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ന്‍റോ​തോ​മ​സ്, നൗ​ഷാ​ദ് അ​ഹ​മ്മു, റ​ഷീ​ദ് കു​ന്നി​ക്ക​ൽ എ​ന്നി​വ​ർ എ​ണീ​റ്റ് പ്ര​മേ​യാ​വ​ത​ര​ണ​ത്തെ ചോ​ദ്യം ചെ​യ്തു.​ ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ളും എ​ണീ​റ്റു.​ ഇ​തോ​ടെ വ​ലി​യ ബ​ഹ​ള​മാ​യി.

ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ കൈ ​പൊ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​ ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ൾ കൈ ​പൊ​ക്കി പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു.

പ്ര​മേ​യം പാ​സാ​യ​താ​യും ഇ​ത് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ചെ​യ​ർ​പേ​ഴ്സ​ൺ കൗ​ൺ​സി​ൽ യോ​ഗം പി​രി​ച്ചു​വി​ട്ടു.​യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചെ​യ​ർ​പേ​ഴ്‌​സ​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്.​

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ച്ച്. അ​ഭി​ലാ​ഷ് കു​മാ​റി​നെ മാ​റ്റ​ണ​മെ​ന്നും സെ​ക്ര​ട്ട​റി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു പ്ര​മേ​യം.
ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന മൂ​ന്ന് വ​ർ​ഷ​വും ഇ​തേ സെ​ക്ര​ട്ട​റി ത​ന്നെ​യാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യി​ൽ ഉ​ണ്ടാ​രു​ന്ന​ത്.​ ഇ​ക്കാ​ല​യ​ള​വി​ലെ അ​വ​സാ​ന മൂ​ന്നുവ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യാ​ണ് സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ഗ​ര​സ​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.​
പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​ശേ​ഷം മേ​യ് മാ​സ​ത്തി​ൽ വേ​ൾ​ഡ്ക​പ്പ് ഫു​ഡ് പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി വി​യോ​ജ​ന കു​റി​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യു​മാ​യി ഇ​ട​യു​ന്ന​ത്.

ഗു​രു​വാ​യൂ​ർ: പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​ശേ​ഷം സെ​ക്ര​ട്ട​റി വി​ക​സ​ന‌പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം നി​ൽ​ക്കു​ന്ന​താ​യും അ​തി​നാ​ൽ ഗു​രു​വാ​യൂ​രി​ൽ ഭ​ര​ണ​സ്തം​ഭ​ന​മാ​ണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സു​നി​ത അ​ര​വി​ന്ദ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​

ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സെ​ക്ര​ട്ട​റി എ​തി​ര് നി​ൽ​ക്കു​ക​യാ​ണ്.​ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ന​ഗ​ര​സ​ഭ 86 -ാം സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ൻ കാ​ര​ണം സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക​ളാ​ണ്.​ ചെ​യ​ർ​പേ​ഴ്സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തി​രു​വ​ന​ന്തു​ര​ത്തെ​ത്തി പ്ലാ​ൻ ഫ​ണ്ട് ചെല​വ​ഴി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ സ്ഥാ​നം 40 -ൽ എത്തി​യ​ത്.​ ഇ​നി​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​

ക​രി​ക്കാ​നു​ള്ള​താ​യും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.​
പു​തി​യ സ​ർ​ക്കാ​ർ വ​ന്നശേ​ഷം സെ​ക്ര​ട്ട​റി യു​ഡി​എ​ഫി​നൊ​പ്പംചേ​ർ​ന്ന് വിക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സം നി​ൽ​ക്കു​ക​യാ​ന്നെ​ന്നും ആ​രോ​പി​ച്ചു.​ ച​ട്ട പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ കൗ​ൺ​സി​ൽ വി​ളി​ച്ച​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത അ​ര​വി​ന്ദ​ൻ അ​റി​യി​ച്ചു.

ഗു​രു​വാ​യൂ​രി​ൽ ഭ​ര​ണസ്തം​ഭ​ന​മെ​ന്ന് ഭ​ര​ണ​പ​ക്ഷം

അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​ത്
എതിർപ്പിനു കാ​ര​ണ​ം: സെ​ക്ര​ട്ട​റി

ഗു​രു​വാ​യൂ​ർ: ബ​യോ​പാ​ർ​ക്കി​ലെ വ​ളം അ​വി​ടെനി​ന്ന് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​ത്ത​താ​ണ് സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ ഭി​ന്ന​ത​യ് ക്ക് കാ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ചൂ​ൽ​പ്പു​റം ബ​യോ​പാ​ർ​ക്കി​ലെ വ​ളം വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ക്വാറി​യി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​എ​സ്. മ​നോ​ജ്,എ​റി​ൻ എ​ന്നി​വ​ർ ത​ന്‍റെ കാ​ബി​നി​ലെ​ത്തി.​ ഹ​രി​തസേ​ന​യു​ടെ അഞ്ച് ല​ക്ഷം​രൂ​പ വ​ളം മാ​റ്റു​ന്ന​തി​ന് ന​ൽ​കാ​മെ​ന്നും ഇ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​എ​ന്നാ​ൽ ബ​യോ​പാ​ർ​ക്കി​ലെ വ​ളം വി​ല്പന ന​ട​ത്തി തീ​ർ​ക്കു​ന്ന​താ​ണ് രീ​തി.​ പ​ണം ചെ​ല​വ​ഴി​ച്ച് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​ച്ചു.

ഇ​തു മു​ത​ലാ​ണ് ഭി​ന്ന​ത തു​ട​ങ്ങി​യ്.​ഈ വ​ർ​ഷം പ്ലാ​ൻ ഫ​ണ്ട് ചെലവ​ഴി​ക്കേ​ണ്ട പ്ലാ​ൻ​ഫ​ണ്ട് 100 ശ​ത​മാ​നം ചെല​വ​ഴി​ച്ച​താ​യും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
മി​നി​റ്റ്സ് വൈ​കി​പ്പി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് തെ​ളി​വു​ക​ൾ നി​ര​ത്തി സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.​ലോ​ക​കപ്പ് പ്ര​ദ​ർ​ശ​നം ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​യി എ​ന്ന് ഭ​ര​ണ​പ​ക്ഷം പ​റ​യു​ന്ന​തു ശ​രി​യ​ല്ല. ​പ്ര​തി​പ​ക്ഷം വി​യോ​ജ​നക്കു​റി​പ്പ് ന​ൽ​കി​യ​താ​യും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.​ ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞ​താ​യും ഇ​ക്കാ​ല​യ​ള​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നാ​യ​താ​യും സെ​ക്ര​ട്ട​റി എ​ച്ച്.​ അ​ഭി​ലാ​ഷ്കു​മാ​ർ അ​റി​യി​ച്ചു.

"ന​ഗ​ര​സ​ഭ​യെ 86 ാം സ്ഥാ​ന​ത്ത്
എ​ത്തി​ച്ച ഭ​ര​ണ​സ​മി​തി'

ഗു​രു​വാ​യൂ​ർ: ​ആ​റുമാ​സ​ം​കൊ​ണ്ട് ന​ഗ​ര​സ​ഭ​യെ ഒ​ന്നാം​സ്ഥാ​ന​ത്ത് നി​ന്ന് 86-ാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച ഭ​ര​ണ​സ​മി​തി​യാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​ ഭ​ര​ണ സ്‌​തം​ഭ​ന​ത്തി​ന്‍റേയും വീ​ഴ്ച​ക​ളു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വം സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ ചാ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.​

ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​യി മു​ൻ​സി​പ്പ​ൽ ച​ട്ടം കാ​റ്റി​ൽ പ​റ​ത്തി​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഭ​ര​ണ​സ​മി​തി ചെ​യ്യു​ന്ന​ത് എ​ന്നും യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​ ജോ​യ് ചെ​റി​യാ​ൻ, ബ​ഷീ​ർ പു​ക്കോ​ട്, ആ​ന്‍റോ തോ​മ​സ്, ജ​ലീ​ൽ പ​ണി​ക്ക​വീ​ട്ടി​ൽ, മെ​ഹ്റൂ​ഫ് തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up