Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Counterfeit Note Cas

Kottayam

ക​​റു​​ക​​ച്ചാ​​ലി​​ലെ ക​​ള്ള​​നോ​​ട്ട് : അ​​യ​​ൽ സം​​സ്ഥാ​​ന ബ​​ന്ധ​​മെ​​ന്ന് സം​​ശ​​യം; അ​​ന്വേ​​ഷ​​ണം ക്രൈം​​ബ്രാ​​ഞ്ചി​​നെ ഏ​​ൽ​​പ്പി​​ച്ചേ​​ക്കും

ക​​റു​​ക​​ച്ചാ​​ൽ: ക​​റു​​ക​​ച്ചാ​​ലി​​ൽ ക​​ള്ള​​നോ​​ട്ട് ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ അ​​ന്ത​​ർ​​സം​​സ്ഥാ​​ന ബ​​ന്ധ​​മെ​​ന്ന സം​​ശ​​യം ബ​​ല​​പ്പെ​​ടു​​ന്നു. കേ​​ര​​ള​​ത്തി​​ന്‍റെ അ​​തി​​ർ​​ഥി സം​​സ്ഥാ​​ന​​മാ​​ണ് ക​​ള്ള​​നോ​​ട്ടി​​ന്‍റെ ഉ​​റ​​വി​​ട​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ സം​​ഘം അ​​നു​​മാ​​നി​​ക്കു​​ന്ന​​താ​​യാ​​ണ് സൂ​​ച​​ന. 500 രൂ​​പ​​യു​​ടെ 135 വ്യാ​​ജ നോ​​ട്ടു​​ക​​ളാ​​ണ് ക​​റു​​ക​​ച്ചാ​​ലി​​ൽ​​നി​​ന്ന് പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. കേ​​സി​​ൽ നാ​​ലു​​പേ​​ർ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി.

പി​​ടി​​യി​​ലാ​​യ പ്ര​​തി​​ക​​ൾ വ്യാ​​ജ​​നോ​​ട്ട് ല​​ഭി​​ച്ച​​ത് എ​​വി​​ടെ നി​​ന്നാ​​ണെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. പ്ര​​തി​​ക​​ളു​​ടെ മൊ​​ഴി​​ക​​ളി​​ൽ വൈ​​രു​​ദ്ധ്യ​​മു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു. റി​​മാ​​ന്‍ഡി​​ലാ​​യ പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ൽ വാ​​ങ്ങി ചോ​​ദ്യം ചെ​​യ്താ​​ലേ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു വ​​രൂ. ഇ​​തി​​നി​​ടെ അ​​ന്വേ​​ഷ​​ണം വി​​പു​​ല​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​സ് ക്രൈം​​ബ്രാ​​ഞ്ചി​​നെ ഏ​​ൽ​​പ്പി​​ക്കാ​​നും നീ​​ക്ക​​മു​​ണ്ട്.

Latest News

Corehub Up