Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CountryVisit

മാ​ർ​പാ​പ്പ​യു​ടെ ലാ​റ്റി​ന​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ ഉ​​​​റു​​​​ഗ്വെ, അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന, പെ​​​​റു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. 12 ദി​​​​വ​​​​സം നീ​​​ളുന്ന യാ​​​​ത്ര​​​​യി​​​​ൽ പ​​​​ത്ത് പൊ​​​​തു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​ക​​​​ളി​​​​ലും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന മൂ​​​​ന്നു ജാ​​​​ഗ​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​നാ​​​​സം​​​​ഗ​​​​മ​​​​ങ്ങ​​​​ളി​​​​ലും മാ​​​​ർ​​​​പാ​​​​പ്പ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഇ​​​​ന്നു രാ​​​​വി​​​​ലെ റോ​​​​മി​​​​ൽ​​​​നി​​​​ന്ന് യാ​​​​ത്ര പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ വൈ​​​​കു​​​​ന്നേ​​​​രം ഉ​​​​റു​​​​ഗ്വെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മോ​​​​ണ്ടെ​​​​വി​​​​ദി​​​​യോ​​​​യി​​​​ൽ എ​​​​ത്തും. തു​​​​ട​​​​ർ​​​​ന്ന് പ്ലാ​​​​സ ഇ​​​​ൻ​​​​ഡ​​​​പെ​​​​ൻ​​​​ഡ​​​​ൻ​​​​സി​​​​യ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക സ്വീ​​​​ക​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങി​​​​നു​​​​ശേ​​​​ഷം പ്ര​​​​സി​​​​ഡ​​​​ന്‍റ് യ​​​​മാ​​​​ന്ദു ഓ​​​​ർ​​​​സി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

നാ​​​​ളെ പൈ​​​​സാ​​​​ൻ​​​​ഡു​​​​വി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ, വൈ​​​​കു​​​​ന്നേ​​​​രം ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ സെ​​​​ന്‍റി​​​​ന​​​​റി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജാ​​​​ഗ​​​​ര​​​​ണ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. 1988ൽ ​​​​വി​​​​ശു​​​​ദ്ധ ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു മാ​​​​ർ​​​​പാ​​​​പ്പ ഉ​​​​റു​​​​ഗ്വെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ട്ടി​​​​ന് അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ലെ​​​​ത്തു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ, പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹാ​​​​വി​​​​യ​​​​ർ മി​​​​ലി, രാ​​​​ജ്യ​​​​ത്തെ ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ഒ​​​​ന്പ​​​​തി​​​​ന് ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള പ്ര​​​​മു​​​​ഖ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ "പെ​​​​ക്വേ​​​​നോ കോ​​​​ട്ടോ​​​​ലെം​​​​ഗോ' സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ശേ​​​​ഷം മോ​​​​നു​​​​മെ​​​​ന്‍റോ ദി ​​​​ലോ​​​​സ് എ​​​​സ്പാ​​​​നി​​​​യോ​​​​ളെ​​​​സി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ക്കും.

തു​​​​ട​​​​ർ​​​​ന്ന് കോ​​​​ർ​​​​ഡോ​​​​ബ​​​​യി​​​​ലെ മി​​​​ലി​​​​ട്ട​​​​റി ഏ​​​​വി​​​​യേ​​​​ഷ​​​​ൻ സ്കൂ​​​​ളി​​​​ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ലും ബു​​​​വേ​​​​നോ​​​​സ് ഐ​​​​റി​​​​സി​​​​ലെ യു​​​​വ​​​​ജ​​​​ന ജാ​​​​ഗ​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും സം​​​​ബ​​​​ന്ധി​​​​ക്കും. 11ന് ​​​​ലൂ​​​​ഹാ​​​​നി​​​​ലെ ഔ​​​​വ​​​​ർ ലേ​​​​ഡി ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും. 1987നു​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ് അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ​​​​ത്തു​​​​ന്ന​​​​ത്.

ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടോ​​​​ളം മി​​​​ഷ​​​​ന​​​​റി​​​​യാ​​​​യും മെ​​​​ത്രാ​​​​നാ​​​​യും താ​​​​ൻ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച പെ​​​​റു​​​​വി​​​​ലേ​​​​ക്ക് 11നാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ എ​​​​ത്തു​​​​ക. പ്ര​​​​സി​​​​ഡ​​​​ന്‍റ് കീ​​​​ക്കോ ഫു​​​​ജി​​​​മോ​​​​റി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം ലീ​​​​മ, ചി​​​​ക്ക​​​​ലാ​​​​യോ, കു​​​​സ്കോ, പു​​​​ക്കാ​​​​ൽ​​​​പ തു​​​​ട​​​​ങ്ങി​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

ആ​​​​മ​​​​സോ​​​​ണി​​​​യ​​​​ൻ ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യും 16ന് ​​​​ലാ​​​​സ് പാ​​​​ൽ​​​​മാ​​​​സ് എ​​​​യ​​​​ർ ബേ​​​​സി​​​​ലെ സ​​​​മാ​​​​പ​​​​ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ളാ​​​​ണ്. സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി 17ന് ​​​​മാ​​​​ർ​​​​പാ​​​​പ്പ റോ​​​​മി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തും.

Latest News

Corehub Up