Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Notice

കോ​ട​തി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു: ര​വീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് ഹ​ർ​ജി; കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ ഹാ​ജ​രാ​യ കോ​ട​തി ന​ട​പ​ടി​ക​ൾ അ​ന​ധി​കൃ​ത​മാ​യി റെ​ക്കോ​ർ​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ക​ർ​ശ​ന ഇ​ട​പെ​ട​ൽ. സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വീ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ജ​സ്റ്റി​സു​മാ​രാ​യ വി. ​കാ​മേ​ശ്വ​ർ റാ​വു, മ​ൻ​മീ​ത് പ്രീ​തം സിം​ഗ് അ​റോ​റ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സ്സി​നെ ബാ​ധി​ക്കു​ന്ന ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​ണി​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ഡ്വ​ക്കേ​റ്റ് വൈ​ഭ​വ് സിം​ഗ് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​പ്രി​ൽ 13-ന് ​ന​ട​ന്ന കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം.

കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ന​ട​പ​ടി​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും 'ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് ച​ട്ട​ങ്ങ​ളു​ടെ' ലം​ഘ​ന​മാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഗൂ​ഗി​ൾ, മെ​റ്റ (ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം), എ​ക്സ് (ട്വി​റ്റ​ർ) എ​ന്നീ പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് വി​വാ​ദ വീ​ഡി​യോ​യു​ടെ ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നോ​ട​കം പ​ല ലി​ങ്കു​ക​ളും നീ​ക്കം ചെ​യ്ത​താ​യി മെ​റ്റ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ന്ദ്ര ഐ​ടി മ​ന്ത്രാ​ല​യ​ത്തെ​യും കേ​സി​ൽ ക​ക്ഷി ചേ​ർ​ത്തി​ട്ടു​ണ്ട്. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സാ​ങ്കേ​തി​ക​മാ​യ എ​ന്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ ഐ​ടി മ​ന്ത്രാ​ല​യ​ത്തോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ കോ​ട​തി, കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ജൂ​ലൈ ആ​റി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up