Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CourtAccepts

നീ​റ്റ് ചോ​ർ​ച്ച​യ്ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന; സി​​​ബി​​​ഐ കുറ്റപത്രം കോടതി സ്വീകരിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​ച്ചോ​​​ർ​​​ച്ച കേ​​​സി​​​ൽ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം ഡ​​​ൽ​​​ഹി​​​യി​​​ലെ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.

സ്പെ​​​ഷ​​​ൽ ജ​​​ഡ്ജി അ​​​ജ​​​യ് ഗു​​​പ്ത​​​യാ​​​ണ് 13 പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​യു​​​ള്ള അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

നീ​​​റ്റ് യു​​​ജി പ​​​രീ​​​ക്ഷ ചോ​​​ദ്യ​​​ച്ചോ​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നി​​​ൽ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ​​​ട​​​ർ​​​ന്നു​​​പ​​​ന്ത​​​ലി​​​ച്ച വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്നാ​​​ണ് സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ചോ​​​ദ്യം ചോ​​​ർ​​​ത്തി ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്നും ഇ​​​വ​​​ർ സാ​​​മ്പ​​​ത്തി​​​ക ലാ​​​ഭ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷ​​​യ്ക്ക് മു​​​മ്പ് ഇ​​​ത് എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യെ​​​ന്നു​​​മാ​​​ണ് സി​​​ബി​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ൽ ഉ​​​ൾ​​​പെ​​​ട്ട പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ർ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള സാ​​​ക്ഷി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ മാ​​​ധ്യ​​​മവാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന കാ​​​ര്യം സി​​​ബി​​​ഐ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തി.

സാ​​​ക്ഷി​​​ക​​​ളു​​​ടെ പേ​​​രു​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ ഇ​​​തു​​​വ​​​രെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ത്ത കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലെ ഭാ​​​ഗ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​തി​​​ലും കോ​​​ട​​​തി ക​​​ടു​​​ത്ത ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

എ​​​ൻ​​​ടി​​​എ​​​യി​​​ലെ ത​​​ന്നെ വി​​​ദ​​​ഗ്ധ​​​ർ, ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ, പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം അ​​​റ​​​സ്റ്റി​​​ലാ​​​യ 13 പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലു​​​ണ്ട്.

Latest News

Corehub Up