Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CourtExpenses

സ​ർ​ക്കാ​രി​ന്‍റെ കോ​ട​തി​ച്ചെ​ല​വ് പ​ത്തുവ​ർ​ഷം 245 കോ​ടി!

കൊ​​​​ച്ചി: വി​​​​വാ​​​​ദ​​​​മാ​​​​യ സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്ത്, സോ​​​​ളാ​​​​ർ കേ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​ൾ​​​​പ്പ​​​​ടെ ഒ​​​​ന്നും ര​​​​ണ്ടും പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ, കോ​​​​ട​​​​തി വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഖ​​​​ജ​​​​നാ​​​​വി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴു​​​​ക്കി​​​​യ​​​​തു കോ​​​​ടി​​​​ക​​​​ൾ.

2016 മു​​​​ത​​​​ൽ 2026 വ​​​​രെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 245.62 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണെ​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ലെ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പൊ​​​​തു​​​​പ്പ​​​​ണം ചെ​​​​ല​​​​വ​​​​ഴി​​​​ച്ച വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സു​​​​മു​​​​ണ്ട്.

സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ലെ​​​​യും മ​​​​റ്റു കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ​​​​യും സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് കോ​​​​ൺ​​​​സ​​​​ൽ ഫീ​​​​സ്, ഹൈ​​​​ക്കോ​​​​ട​​​​തി കേ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​ഫീ​​​​സ്, നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം, നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ ക​​​​ര​​​​ട് ത​​​​യാ​​​​റാ​​​​ക്ക​​​​ൽ, അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും നി​​​​യ​​​​മ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും പ്ര​​​​തി​​​​ഫ​​​​ലം തു​​​​ട​​​​ങ്ങി​​​​യ​​​​ ഇനങ്ങളിലായാണ് വ്യ​​​​വ​​​​ഹാ​​​​ര​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ 789 കേ​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി 38.91 കോ​​​​ടി രൂ​​​​പ ഫീ​​​​സി​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം ന​​​​ൽ​​​​കി. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ കേ​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി ക​​​​പി​​​​ൽ സി​​​​ബ​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ 48 മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​യി​​​​രു​​​​ന്നു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ കേ​​​​സു​​​​ക​​​​ളു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​ന് പ​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 226 പേ​​​​ർ​​​​ക്കാ​​​​യി 193.06 കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നു ചെ​​​​ല​​​​വാ​​​​യ​​​​ത് 1.03 കോ​​​​ടി​​​​യാ​​​​ണ്. സോ​​​​ള​​​​ർ കേ​​​​സി​​​​ന് 1.20 കോ​​​​ടി​​​​യും പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല കേ​​​​സി​​​​ന് 85 ല​​​​ക്ഷം രൂ​​​​പ​​​​യും ചെ​​​​ല​​​​വാ​​​​ക്കി. കി​​​​ഫ്ബി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ന് 45 ല​​​​ക്ഷം മു​​​​ട​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ലോ​​​​ട്ട​​​​റി കേ​​​​സി​​​​ൽ 17.50 ല​​​​ക്ഷം രൂ​​​പ​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ചെ​​​​ല​​​​വാ​​​​യി​​​​.

ക​​​​പി​​​​ൽ സി​​​​ബ​​​​ലി​​​​ന് അ​​​​ഞ്ചു കേ​​​​സി​​​​ന് 5.62 കോ​​​​ടി

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ട​​​​മെ​​​​ടു​​​​പ്പ് പ​​​​രി​​​​ധി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ കേ​​​​സി​​​​നു​​​​ൾ​​​​പ്പ​​​​ടെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​​പി​​​​ൽ സി​​​​ബ​​​​ലി​​​​ന് അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി 5.62 കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കി.

കൂ​​​​ടു​​​​ത​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ ഹാ​​​​ജ​​​​രാ​​​​യ സീ​​​​നി​​​​യ​​​​ർ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ജ​​​​യ​​​​ദീ​​​​പ് ഗു​​​​പ്ത​​​​യ്ക്കു സ​​​​ർ​​​​ക്കാ​​​​ർ 8.91 കോ​​​​ടി ന​​​​ൽ​​​​കേ​​​​ണ്ടി​​​വ​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി കേ​​​​സു​​​​ക​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ത്ത മ​​​​റ്റു പ്ര​​​​ധാ​​​​ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രും ന​​​​ൽ​​​​കി​​​​യ തു​​​​ക​​​​യും: വി. ​​​​ഗി​​​​രി -3.96 കോ​​​​ടി, പ​​​​ല്ല​​​​വ് ശി​​​​ശോ​​​​ദി​​​​യ -2.47 കോ​​​​ടി, ജ​​​​യ​​​​ന്ത് മു​​​​ത്തു​​​​രാ​​​​ജ് -1.28 കോ​​​​ടി, കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ -1.22 കോ​​​​ടി.

Latest News

Corehub Up