Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Covid

Europe

കോ​വി​ഡ് കാ​ല​ത്തെ ര​ക്ഷ​ക​ൻ, ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ൽ; ബ​യോ​ൺ​ടെ​ക് ജ​ർ​മ​നി​യി​ലെ പ്ലാ​ന്‍റു​ക​ൾ പൂ​ട്ടു​ന്നു

മൈ​ൻ​സ്: ലോ​ക​ത്തെ വി​റ​പ്പി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ആ​ദ്യ​മാ​യി എം​ആ​ർ​എ​ൻ​എ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ബ​യോ​ൺ​ടെ​ക് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ.

വാ​ക്സി​ന്‍റെ ഡി​മാ​ൻ​ഡ് കു​ത്ത​നെ ഇ​ടി​ഞ്ഞ​തോ​ടെ ചെ​ല​വ് ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ജ​ർ​മ​നി​യി​ലെ​യും സിം​ഗ​പു​രി​ലെ​യും ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടാ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ചു.

ഇ​തോ​ടെ ഏ​ക​ദേ​ശം 1,860 ഓ​ളം പേ​ർ​ക്ക് ജോ​ലി ന​ഷ്‌​ട​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​രും പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​രു​മാ​യ ഉ​ഗു​ർ ഷാ​ഹി​നും ഓ​സ്‌​ലം തു​റേ​ച്ചി​യും ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ബ​യോ​ൺ​ടെ​ക്കി​ന്‍റെ പ​ടി​യി​റ​ങ്ങും.

ഇ​വ​ർ പു​തി​യൊ​രു ഗ​വേ​ഷ​ണ സ്ഥാ​പ​നം തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. സ്ഥാ​പ​ക​രു​ടെ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക​മ്പ​നി​യു​ടെ ഓ​ഹ​രി മൂ​ല്യ​ത്തി​ൽ 18 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ വ​രു​മാ​നം 35 ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞു.

ഏ​ക​ദേ​ശം 532 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ ന​ഷ്ട​മാ​ണ് ക​മ്പ​നി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​വി​ഡ് വാ​ക്സി​നാ​യ കോ​മി​ർ​നാ​റ്റിയു​ടെ നി​ർ​മാ​ണം ഇ​നി​മു​ത​ൽ പൂ​ർ​ണ​മാ​യും പ​ങ്കാ​ളി​ത്ത ക​മ്പ​നി​യാ​യ ഫൈ​സ​റി​ന് കൈ​മാ​റാ​നാ​ണ് ബ​യോ​ൺ​ടെ​ക്കി​ന്‍റെ തീ​രു​മാ​നം.

അ​ടു​ത്തി​ടെ എ​തി​രാ​ളി​ക​ളാ​യ ക്യൂ​ർ​വാ​ക് എ​ന്ന ക​മ്പ​നി​യെ ബ​യോ​ൺ​ടെ​ക് ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഏ​റ്റെ​ടു​ക്ക​ലി​ന് പി​ന്നാ​ലെ ട്യൂ​ബിംഗ​നി​ലെ ക്യൂ​ർ​വാ​ക് പ്ലാ​ന്‍റ് പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചു.

വി​പ​ണി​യി​ലെ മ​ത്സ​രം ഒ​ഴി​വാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്നു. "വാ​ങ്ങു​ക, എ​ന്നി​ട്ട് കൊ​ല്ലു​ക' എ​ന്ന ന​യ​മാ​ണ് ബ​യോ​ൺ​ടെ​ക് സ്വീ​ക​രി​ച്ച​തെ​ന്ന് ട്യൂ​ബിംഗ​ൻ മേ​യ​ർ കു​റ്റ​പ്പെ​ടു​ത്തി.

കാ​ൻ​സ​ർ ചി​കി​ത്സാ രം​ഗ​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ളി​ലാ​ണ് ബ​യോ​ൺ​ടെ​ക് നി​ല​വി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വി​വി​ധ ത​രം കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്കാ​യു​ള്ള 15 ഓ​ളം നി​ർ​ണാ​യ​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up