Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Covid Period

കോവിഡ് കാലത്തെ വിവരശേഖരണം; വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുവെന്ന വാദം തള്ളി ഹൈക്കോടതി

കൊ​​ച്ചി: കോ​​വി​​ഡ് കാ​​ല​​ത്തെ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വ്യ​​ക്തി​​വി​​വ​​ര​​ങ്ങ​​ള്‍ ചോ​​ര്‍ന്നു​​വെ​​ന്ന വാ​​ദം ത​​ള്ളി ഹൈ​​ക്കോ​​ട​​തി. കോ​​വി​​ഡ് കാ​​ല​​ത്ത് രോ​​ഗി​​ക​​ളെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നു മാ​​ത്ര​​മാ​​ണ് സ​​ര്‍ക്കാ​​ര്‍ അ​​മേ​​രി​​ക്ക​​ന്‍ ക​​മ്പ​​നി​​യാ​​യ സ്പ്രിം​​ഗ്ല​​റി​​ന്‍റെ സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യ​​ത്.

ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​​ല്‍ വീ​​ഴ്ച​​യു​​ണ്ടാ​​യെ​​ങ്കി​​ലും മ​​ഹാ​​മാ​​രി​​യു​​ടെ അ​​സാ​​ധാ​​ര​​ണ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​യാ​​യി മാ​​ത്ര​​മേ ഇ​​തി​​നെ കാ​​ണാ​​നാ​​വൂ. അ​​തി​​നാ​​ല്‍ സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി ന്യാ​​യീ​​ക​​രി​​ക്ക​​ത്ത​​ക്ക​​താ​​ണെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍, മു​​ന്‍ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, ബി​​ജെ​​പി മു​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര​​ട​​ക്കം ന​​ല്‍കി​​യ പൊ​​തു​​താ​​ത്പ​​ര്യ​​ഹ​​ര്‍ജി​​ക​​ള്‍ തീ​​ര്‍പ്പാ​​ക്കി​​യാ​​ണ് ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ നി​​രീ​​ക്ഷ​​ണം.

വ്യ​​ക്തി​​വി​​വ​​ര​​ങ്ങ​​ള്‍ വി​​ദേ​​ശ ക​​മ്പ​​നി​​ക്ക് കൈ​​മാ​​റു​​ന്ന​​ത് സ്വ​​കാ​​ര്യ​​ത​​യു​​ടെ ലം​​ഘ​​ന​​മാ​​ണെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 299-ാം അ​​നുഛേ​​ദം പാ​​ലി​​ച്ചി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ഹ​​ര്‍ജി​​ക്കാ​​ര്‍ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. സ്പ്രിം​​ഗ്ല​​ര്‍ ക​​രാ​​റി​​ന് പി​​ന്നി​​ല്‍ ഐ​​ടി മു​​ന്‍ പ്രി​​ന്‍സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി​​യു​​ടെ സ്ഥാ​​പി​​ത താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നും ആ​​രോ​​പി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ല്‍, സേ​​വ​​നം സൗ​​ജ​​ന്യ​​മാ​​യി​​രു​​ന്നു​​വെ​​ന്നും വി​​വ​​ര​​ങ്ങ​​ള്‍ സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്നു​​മാ​​യി​​രു​​ന്നു സ​​ര്‍ക്കാ​​രി​​ന്‍റെ വാ​​ദം.

Latest News

Corehub Up