കട്ടപ്പന: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ പാറക്കടവിനു സമീപം വഴിയോരത്ത് ചെളിയിൽ താഴ്ന്ന ചരക്കുലോറി ഉയർത്തുന്നതിനിടെ ക്രെയിൻ മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
കട്ടപ്പന ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇടശേരി ജംഗ്ഷനിൽനിന്നും പുളിയന്മല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാറക്കടവ് ജംഗ്ഷനിൽനിന്നും വഴിതിരിച്ചുവിട്ടു.
മൂന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് ക്രെയിൻ ഉയർത്തിയത്. പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.