നേമം: കുട്ടികളുടെ സർഗശേഷിയും നൈപുണ്യവികസനവും ലക്ഷ്യമാക്കി നേമം ഗവ. യുപി സ്കൂളിൽ സ്ഥാപിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം എം.വിൻസന്റ് എംഎൽഎ നിർവഹിച്ചു. ക്രിയേറ്റീവ് കോർണറിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമിച്ച കേക്കുമുറിച്ച് കുട്ടികൾക്ക് സമ്മാനിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു അധ്യക്ഷനായി.
സമഗ്ര ശിക്ഷാ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായാണ് നേമം ഗവൺമെന്റ് യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്.
കല്ലിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ബീന, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. വിജി, എസ്.പി. അനൂജ്, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പനവൂർ നിസാമുദീൻ, ജില്ലാ പ്രോഗ്രാം ഓഫിസർ കെ.എം. ഷാഹിന, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കോൺക്ലിൻ ജിമ്മി ജോൺ, സീനിയർ അധ്യാപിക എ.സി. അശ്വതി, ക്രിയേറ്റീവ് കോർണർ കോ-ഓർഡിനേറ്റർ പി.എസ്. ദിവ്യ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്. മൻസൂർ സ്വാഗതവും പി.വി. ബിജു നന്ദിയും പറഞ്ഞു.