Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CricketMemes

Kouthukam

ഹി​റ്റ് വി​ക്ക​റ്റ് ട്രോ​ളു​ക​ൾ ഒ​ടു​വി​ൽ വ​മ്പ​ൻ പ​ര​സ്യ ക​രാ​റാ​യി മാ​റി! ഫെ​വി​ക്കോ​ൾ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സാ​യ് സു​ദ​ർ​ശ​ൻ

ക്രി​ക്ക​റ്റ് മൈ​താ​ന​ത്തെ അ​പ്ര​തീ​ക്ഷി​ത നി​ർ​ഭാ​ഗ്യ​ങ്ങ​ൾ പോ​ലും വ​മ്പ​ൻ അ​വ​സ​ര​ങ്ങ​ളാ​യി മാ​റാം എ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ഓ​പ്പ​ണ​ർ സാ​യ് സു​ദ​ർ​ശ​ൻ.

ഐ​പി​എ​ൽ പ്ലേ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ ബാ​റ്റ് കൈ​യി​ൽ നി​ന്ന് വ​ഴു​തി​വീ​ണ് ഹി​റ്റ് വി​ക്ക​റ്റാ​യ താ​ര​ത്തെ, ആ​രാ​ധ​ക​രു​ടെ ട്രോ​ളു​ക​ൾ ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ ഫെ​വി​ക്കോ​ൾ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ളി​യി​ലെ വി​ചി​ത്ര​മാ​യ ആ ​പു​റ​ത്താ​ക​ലു​ക​ൾ​ക്ക് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന മീ​മു​ക​ളും ആ​വ​ശ്യ​ങ്ങ​ളും ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ക്രി​ക്ക​റ്റ് ലോ​കം.

റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ​യു​ള്ള ആ​ദ്യ ക്വാ​ളി​ഫ​യ​റി​ലും, തൊ​ട്ട​ടു​ത്ത മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ​യു​മാ​ണ് ഷോ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം സാ​യ് സു​ദ​ർ​ശ​ന്‍റെ കൈ​യി​ൽ നി​ന്നും ബാ​റ്റ് സ്റ്റ​മ്പി​ൽ ചെ​ന്ന് ഇ​ടി​ച്ച​ത്.

കാ​യി​ക ച​രി​ത്ര​ത്തി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യ ഈ ​സം​ഭ​വ​ത്തെ മു​ൻ​നി​ർ​ത്തി, ബാ​റ്റ് കൈ​യി​ൽ നി​ന്ന് വ​ഴു​തി​പ്പോ​കാ​തി​രി​ക്കാ​ൻ താ​ര​ത്തി​ന് ഫെ​വി​ക്കോ​ൾ ന​ൽ​ക​ണ​മെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ത​മാ​ശ​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​ജ​ന​പ്രീ​തി​യും ട്രെ​ൻ​ഡും കൃ​ത്യ​മാ​യി വി​നി​യോ​ഗി​ച്ചാ​ണ് ക​മ്പ​നി ഇ​പ്പോ​ൾ താ​ര​ത്തെ ത​ങ്ങ​ളു​ടെ പ​ര​സ്യ മു​ഖ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ഈ ​പു​തി​യ കൂ​ട്ടു​കെ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ആ​രാ​ധ​ക​രും സോ​ഷ്യ​ൽ മീ​ഡി​യ​യും വ​ലി​യ രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​ലും വ​ലി​യ പ്രൊ​മോ​ഷ​ൻ വേ​റെ കി​ട്ടാ​നി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ പ​ര​സ്യ​ത്തി​ന് ശേ​ഷ​വും സാ​യ് സു​ദ​ർ​ശ​ന്‍റെ കൈ​യി​ൽ നി​ന്നും ബാ​റ്റ് ഊ​രി​പ്പോ​യാ​ൽ പ​ശ​യി​ല്ലാ​ത്ത ഗം ​എ​ന്ന് വി​ളി​ച്ച് ക​മ്പ​നി​ക്ക് ട്രോ​ള​ന്മാ​രു​ടെ വ​ക 'പൊ​ങ്കാ​ല' കി​ട്ടു​മെ​ന്നും ആ​രാ​ധ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.

കൊ​ളാ​ബൊ​റേ​ഷ​ൻ എ​ന്ന് പ​റ​ഞ്ഞാ​ൽ ഇ​താ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ല​രു​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ. ക​ളി​ക്ക​ള​ത്തി​ലെ ഒ​രു അ​ബ​ദ്ധ​ത്തെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​തും ക്രി​യേ​റ്റീ​വു​മാ​യ ഒ​രു വി​പ​ണ​ന ത​ന്ത്ര​മാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​രും ബ്രാ​ൻ​ഡും.

 

Latest News

Corehub Up