Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crimean Bridge

റഷ്യയിലേക്ക് 1,441 ഡ്രോണുകൾ; ക്രിമിയൻ പാലം തകർന്നു

മോ​​​​​സ്കോ: ​​​​​തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ദി​​​​​ന​​​​​വും റ​​​​​ഷ്യ​​​​​യി​​​​​ൽ ഡ്രോ​​​​​ൺ വ​​​​​ർ​​​​​ഷി​​​​​ച്ച് യു​​​​​ക്രെ​​​​​യ്ൻ. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പു​​​​​ടി​​​​​ന്‍റെ അ​​​​​ഭി​​​​​മാ​​​​​ന​​പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​യ ക്രി​​​​​മി​​​​​യ​​​​​ൻ പാ​​​​​ലം ത​​​​​ക​​​​​ർ​​​​​ന്നു.

യു​​​​​ക്രെ​​​​​യ്ൻ സേ​​​​​ന തൊ​​​​​ടു​​​​​ത്ത 1,441 ഡ്രോ​​​​​ണു​​​​​ക​​​​​ൾ വെ​​​​​ടി​​​​​വ​​​​​ച്ചി​​​​​ട്ട​​​​​താ​​​​​യി റ​​​​​ഷ്യ​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു. റ​​​​​ഷ്യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ മോ​​​​​സ്കോ​​യെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​മാ​​​​​ത്രം എ​​​​​ണ്ണൂ​​​​​റു ഡ്രോ​​​​​ണു​​​​​ക​​​​​ൾ വ​​​​​ന്നു.

യു​​​​​ക്രെ​​​​​യ്ൻ സേ​​​​​ന റ​​​​​ഷ്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​മാ​​ണി​​​​​ത്. തൊ​​​​​ട്ടുമു​​​​​ന്പ​​​​​ത്തെ ദി​​​​​വ​​​​​സം പ്ര​​​​​യോ​​​​​ഗി​​​​​ച്ച 1,336 ഡ്രോ​​​​​ണു​​​​​ക​​​​​ളു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു ഭേ​​​​​ദി​​​​​ച്ച​​​​​ത്.

ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ തെ​​​​​ക്ക​​​​​ൻ റ​​​​​ഷ്യ​​​​​യെ​​​​​യും അ​​​​​ധി​​​​​നി​​​​​വേ​​​​​ശ ക്രി​​​​​മി​​​​​യ​​​​​യെ​​​​​യും ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന കെ​​​​​ർ​​​​​ച്ച് പാ​​​​​ല​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യ നാ​​​​​ശ​​​​​ത്തി​​​​​ന്‍റെ തോ​​​​​ത് റ​​​​​ഷ്യ​​​​​ൻ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ല. പ​​​​​ക്ഷേ, പാ​​​​​ല​​​​​ത്തി​​​​​ന്‍റെ സ്പാ​​​​​ൻ തകർന്ന് ക​​​​​ട​​​​​ലി​​​​​ൽ​​​​​ കിടക്കുന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ത്തു​​​​​വ​​​​​ന്നു. ഇ​​​​​തോ​​​​​ടെ നാ​​​​​വി​​​​​ക​​​​​ ഗ​​​​​താ​​​​​ഗ​​​​​ത​​​​​വും ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു. ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യും പാ​​​​​ല​​​​​ത്തി​​​​​ലെ ഗ​​​​​താ​​​​​ഗ​​​​​തം നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​താ​​​​​യും റ​​​​​ഷ്യ​​​​​ൻ​​ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

റ​​​​​ഷ്യ​​​​​ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷം യു​​​​​ക്രെ​​​​​യ്ൻ സേ​​​​​ന പ​​​​​ല​​​​​വ​​​​​ട്ടം ക്രി​​​​​മി​​​​​യ​​​​​ൻ പാ​​​​​ലം ആ​​​​​ക്ര​​​​​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 19 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള റെ​​​​യി​​​​ൽ-​​​​റോ​​​​ഡ് പാ​​​​ലം പു​​​​ടി​​​​ന്‍റെ സ്വ​​​​പ്ന​​​​മാ​​​​യി​​​​രു​​​​ന്നു. 2014ൽ ​​​​റ​​​​ഷ്യ​​​​ൻ സേ​​​​ന ക്രി​​​​മി​​​​യ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​തി​​​​നു പി​​​​ന്നാ​​​​ലെ പു​​​​ടി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​ര​​​​മാ​​​​ണു പാ​​​​ലം നി​​​​ർ​​​​മി​​​​ച്ച​​​​ത്.

റ​​​​​ഷ്യ​​​​​ൻ സേ​​​​​ന യു​​​​​ക്രെ​​​​​യ്നി​​​​​ലെ പാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ര​​​​​ന്ത​​​​​രം ആ​​​​​ക്ര​​​​​മണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു പ്ര​​​​​തി​​​​​കാ​​​​​ര​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ ക്രി​​​​​മി​​​​​യ​​​​​ൻ പാ​​​​​ല​​​​​ത്തെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​തെ​​​​​ന്നു യു​​​​​ക്രെ​​​​​യ്ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ല​​​​​ൻ​​​​​സ്കി അ​​​​​റി​​​​​യി​​​​​ച്ചു.

പു​​​​​ടി​​​​​ൻ ചൈ​​​​​ന​​​​​യി​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി​​​​​യു​​​​​മാ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ട്രം​​​​​പു​​​​​മാ​​​​​യും പ്ര​​​​​ഥ​​​​​മ ത്രി​​​​​ക​​​​​ക്ഷി ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കു പു​​​​​റ​​​​​പ്പെ​​​​​ടാ​​​​​നി​​​​​രി​​​​​ക്കേ​​​​​യാ​​​​​ണ് അ​​​​​ശു​​​​​ഭ​​​​​ വാ​​​​​ർ​​​​​ത്ത​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. പാ​​​​​ല​​​​​ത്തി​​​​​നു​​​​​ നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പു​​​​​ടി​​​​​നെ വി​​​​​വ​​​​​രം ധ​​​​​രി​​​​​പ്പി​​​​​ച്ചു​​​​​വെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ​​​​​ൻ‌ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ഇ​​​​​തി​​നി​​​​​ടെ, യു​​​​​ക്രെ​​​​​യ്നി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ മി​​​​​സൈ​​​​​ൽ-​​​​​ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണം പ​​​​​തി​​​​​വു​​പോ​​​​​ലെ തു​​​​​ട​​​​​ർ​​​​​ന്നു. ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കീ​​​​​വി​​​​​ൽ നി​​​​​പ്രോ ന​​​​​ദി​​​​​ക്കു കു​​​​​റു​​​​​കെയു​​​​​ള്ള വ​​​​​ട​​​​​ക്ക്, തെ​​​​​ക്ക് പാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വീ​​​​​ണ്ടും ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി.

Latest News

Corehub Up