Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crop

Malappuram

കൃ​ഷി​നാ​ശം: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യി​ലെ സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും നി​ര​ന്ത​രം ഭീ​തി വി​ത​ച്ച കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു.

പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​ജീ​വ​നും വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ നാ​ല് കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് ക​ര്‍​ഷ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​ക​ളെ തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ തു​ട​ര്‍​ന്ന് സ്റ്റേ​ഡി​യം വാ​ര്‍​ഡി​ലെ ക​ര്‍​ഷ​ക​ര്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ള്‍ തെ​ങ്ങ്, വാ​ഴ, ക​പ്പ തു​ട​ങ്ങി​യ ഒ​ട്ടു​മി​ക്ക കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. കൃ​ഷി​നാ​ശ​ത്തി​ന് പു​റ​മെ, വ​ഴി യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കും നേ​രെ പ​ന്നി​ക​ള്‍ തി​രി​യു​ന്ന​തും അ​പ​ക​ട​ത്തി​ന് വ​ഴി​യൊ​രു​ക്കി.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​ലൈ​ഖ ജ​ലീ​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കൃ​ത ഷൂ​ട്ട​ര്‍​മാ​രാ​യ കെ.​വി. നൗ​ഷാ​ദ്, കെ.​വി. ഇ​ല്യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക വേ​ട്ട​നാ​യ്ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പ​ന്നി​ക​ളെ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത വി​ധ​ത്തി​ല്‍ സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്തു.

 

Latest News

Corehub Up