Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crypto Theft

ഒ​പ്റ്റി​മൈ​സ്‌​ലി വ​ഴി വ​ൻ സൈ​ബ​ർ ആ​ക്ര​മ​ണം; 178 പ്ര​മു​ഖ വെ​ബ്സൈ​റ്റു​ക​ളി​ൽ മാ​ൽ​വെ​യ​ർ ക​ട​ന്നു​കൂ​ടി 

ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ വെ​ബ് പ്ലാ​റ്റ്‌​ഫോ​മാ​യ ഒ​പ്റ്റി​മൈ​സ്‌​ലി​യി​ലെ സു​ര​ക്ഷാ വീ​ഴ്ച മു​ത​ലെ​ടു​ത്ത് ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ 178 വെ​ബ്സൈ​റ്റു​ക​ളി​ൽ ഹാ​ക്ക​ർ​മാ​ർ അ​പ​ക​ട​ക​ര​മാ​യ മാ​ൽ​വെ​യ​ർ ക​ട​ത്തി​വി​ട്ടു. ബി​ബി​സി, സി​എ​ൻ​എ​ൻ, സൂം, ​സെ​യി​ൽ​സ്ഫോ​ഴ്സ്, ഐ​കി​യ, എ​ച്ച്എ​സ്ബി​സി തു​ട​ങ്ങി കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ളെ​യാ​ണ് ഈ ​സൈ​ബ​ർ ആ​ക്ര​മ​ണം ബാ​ധി​ച്ച​ത്.

ന​വം​ബ​ർ 16-നാ​ണ് ഒ​പ്റ്റി​മൈ​സ്‌​ലി​യു​ടെ വെ​ബ് എ​ക്സ്പി​രി​മെ​ന്റേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മി​ലെ 'പ്രൊ​ജ​ക്ട് ജാ​വാ​സ്ക്രി​പ്റ്റ്' വ​ഴി ഹാ​ക്ക​ർ​മാ​ർ മാ​ൽ​വെ​യ​ർ കോ​ഡു​ക​ൾ തി​രു​കി​ക്ക​യ​റ്റി​യ​ത്. ഒ​പ്റ്റി​മൈ​സ്‌​ലി​യു​ടെ സ്വ​ന്തം സെ​ർ​വ​റു​ക​ളി​ൽ നി​ന്നാ​ണ് ഈ ​കോ​ഡു​ക​ൾ ലോ​ഡ് ചെ​യ്യ​പ്പെ​ട്ട​ത് എ​ന്ന​തി​നാ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബ്രൗ​സ​റു​ക​ൾ ഇ​വ​യെ വി​ശ്വാ​സ​യോ​ഗ്യ​മാ​യ കോ​ഡു​ക​ളാ​യാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. സു​ര​ക്ഷാ ഗ​വേ​ഷ​ക​നാ​യ സ്കോ​ട്ട് ഹെ​ൽ​മെ​യാ​ണ് ഈ ​വ​ൻ സു​ര​ക്ഷാ വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

മോ​ഷ്ടി​ച്ച​ത് ക്രി​പ്റ്റോ​ക​റ​ൻ​സി​യും കാ​ർ​ഡ് വി​വ​ര​ങ്ങ​ളും

ഒ​ന്നി​ല​ധി​കം ല​ക്ഷ്യ​ങ്ങ​ളു​ള്ള അ​പ​ക​ട​ക​ര​മാ​യ മാ​ൽ​വെ​യ​റാ​ണ് ഹാ​ക്ക​ർ​മാ​ർ ഉ​പ​യോ​ഗി​ച്ച​ത്.  ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക്രി​പ്റ്റോ​ക​റ​ൻ​സി വാ​ല​റ്റ് വി​ലാ​സ​ങ്ങ​ൾ മാ​റ്റി ഹാ​ക്ക​ർ​മാ​രു​ടെ വി​ലാ​സം ന​ൽ​കി പ​ണം ത​ട്ടി​യെ​ടു​ത്തു. ഏ​ക​ദേ​ശം 7,150 ഡോ​ള​റി​ല​ധി​കം മൂ​ല്യ​മു​ള്ള ക്രി​പ്റ്റോ​ക​റ​ൻ​സി ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.വെ​ബ്സൈ​റ്റു​ക​ളി​ലെ പേ​യ്‌​മെ​ന്‍റ് ഫോ​മു​ക​ളി​ൽ ടൈ​പ്പ് ചെ​യ്യു​ന്ന ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ന​മ്പ​റു​ക​ൾ, കാ​ലാ​വ​ധി, സി​വി​വി എ​ന്നി​വ ചോ​ർ​ത്തി​യെ​ടു​ത്തു. ഐ​ഒ​എ​സ് 18.6 അ​ല്ലെ​ങ്കി​ൽ അ​തി​ൽ താ​ഴെ​യു​ള്ള പ​തി​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​ഫോ​ൺ, ഐ​പാ​ഡ് ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് 'കൊ​റൂ​ണ', 'ഡാ​ർ​ക്ക്‌​സ്വോ​ർ​ഡ്'​എ​ന്നീ എ​ക്സ്പ്ലോ​യി​റ്റ് കി​റ്റു​ക​ളും മാ​ൽ​വെ​യ​ർ വി​ത​ര​ണം ചെ​യ്തു. ഇ​വ ഫോ​ണി​ലെ പാ​സ്‌​വേ​ഡു​ക​ളും ക്രി​പ്റ്റോ കീ​ക​ളും മോ​ഷ്ടി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ്. 

ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​യാ​യ​ത്. സു​ര​ക്ഷാ വീ​ഴ്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും, വെ​ബ്സൈ​റ്റു​ക​ളി​ൽ ക​ട​ത്തി​വി​ട്ട മാ​ൽ​വെ​യ​ർ കോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത​താ​യും ഒ​പ്റ്റി​മൈ​സ്‌​ലി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കി​സ്മെ​ട്രി​ക്സ്, സ്റ്റോ​റി​ഫൈ​മി തു​ട​ങ്ങി​യ മ​റ്റ് മൂ​ന്ന് സേ​വ​ന​ങ്ങ​ളി​ലും സ​മാ​ന​മാ​യ കോ​ഡു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ശ്വ​സ്ത​രാ​യ മൂ​ന്നാം ക​ക്ഷി സേ​വ​ന​ങ്ങ​ളി​ലൂ​ടെ പോ​ലും വ​ൻ​കി​ട വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാം എ​ന്ന​തി​ന്‍റെ വ​ലി​യൊ​രു മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

Latest News

Corehub Up