Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CucumberChallenge

Viral

വെ​ള്ള​രി അ​രി​ഞ്ഞ് 'വി​യ​ർ​ത്ത' റോ​ബോ​ട്ട്: ഇ​ന്‍റ​ർ​നെ​റ്റി​ൽ ചി​രി​യു​ണ​ർ​ത്തി ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടി​ന്‍റെ കൗ​തു​ക​ക്കാ​ഴ്ച

മാ​നു​ഷി​ക ജോ​ലി​ക​ൾ യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ ചെ​യ്ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ൾ ഇ​ന്ന് വെ​റും സ​യ​ൻ​സ് ഫി​ക്ഷ​ൻ സി​നി​മ​ക​ളി​ലെ കാ​ഴ്ച മാ​ത്ര​മ​ല്ല, മ​റി​ച്ച് ന​മ്മു​ടെ യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ അ​ടു​ത്തി​ടെ ഒ​രു സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ചി​ത്രീ​ക​രി​ച്ച റോ​ബോ​ട്ടി​ന്‍റെ വീ​ഡി​യോ സാ​ങ്കേ​തി​ക ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ചി​രി​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടു​ക്ക​ള​യി​ലെ ഏ​റ്റ​വും ല​ളി​ത​മാ​യ ഒ​രു പ​ച്ച​ക്ക​റി അ​രി​യ​ൽ ദൗ​ത്യ​മാ​ണ് ഈ ​ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടി​നെ വി​യ​ർ​പ്പി​ച്ച​ത്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ, ഒ​രു കൈ​യി​ൽ ക​ത്തി​യു​മേ​ന്തി വെ​ള്ള​രി​ക്ക അ​രി​യാ​ൻ ശ്ര​മി​ക്കു​ന്ന റോ​ബോ​ട്ടി​നെ കാ​ണാം.

കാ​ഴ്ച​യി​ൽ പ​ണി നി​സാ​ര​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും കൈ​യി​ലെ വി​റ​യ​ലും ഭ​യ​ന്ന് പ​തു​ക്കെ​യു​ള്ള നീ​ക്ക​ങ്ങ​ളും ക​ണ്ടാ​ൽ ആ​ദ്യ​മാ​യി അ​ടു​ക്ക​ള​യി​ൽ ക​യ​റി​യ ഒ​രാ​ളു​ടെ അ​വ​സ്ഥ​യാ​ണ് റോ​ബോ​ട്ടി​നു​ള്ള​തെ​ന്ന് പ്രേ​ക്ഷ​ക​ർ ത​മാ​ശ​യാ​യി കു​റി​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​ചെ​റി​യ ച​ല​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വ​ലി​യ സാ​ങ്കേ​തി​ക പ്ര​ക്രി​യ​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ക​ത്തി പി​ടി​ക്കേ​ണ്ട കോ​ൺ, വെ​ള്ള​രി​ക്ക വ​ഴു​തി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള ബ​ലം, ഇ​രു കൈ​ക​ളു​ടെ​യും കൃ​ത്യ​മാ​യ ഏ​കോ​പ​നം എ​ന്നി​വ മി​ല്ലി​മീ​റ്റ​ർ കൃ​ത്യ​ത​യോ​ടെ മു​ൻ​കൂ​ട്ടി ക​ണ​ക്കു​കൂ​ട്ടി​യാ​ൽ മാ​ത്ര​മേ ഒ​രു റോ​ബോ​ട്ടി​ന് ഇ​ത്ത​രം സാ​ധാ​ര​ണ ജോ​ലി​ക​ൾ പോ​ലും ചെ​യ്യാ​ൻ സാ​ധി​ക്കൂ.

റോ​ബോ​ട്ടി​ന്‍റെ പി​ന്നി​ലെ സ​ങ്കീ​ർ​ണ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, ട്രോ​ള​ന്മാ​രും മീം ​പ്രി​യ​രും സം​ഭ​വം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

ജോ​ലി ല​ഭി​ച്ച ആ​ദ്യ ദി​ന​ത്തി​ലെ പ​രി​ഭ്ര​മ​മാ​ണ് റോ​ബോ​ട്ടി​നെ​ന്ന് ചി​ല​ർ പ​രി​ഹ​സി​ച്ച​പ്പോ​ൾ, ഈ ​വേ​ഗ​ത​യി​ൽ റോ​ബോ​ട്ട് പാ​ച​കം ചെ​യ്താ​ൽ അ​ത്താ​ഴം ക​ഴി​ക്കാ​ൻ മൂ​ന്നോ നാ​ലോ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം.

മു​ൻ​പ് വെ​ള്ള​രി​ക്ക അ​രി​ഞ്ഞ് വൈ​റ​ലാ​യ സൂ​പ്പ​ർ മോ​ഡ​ൽ കെ​ൻ​ഡ​ൽ ജെ​ന്ന​റി​നോ​ടും വ​യ​സു​കാ​ല​ത്തും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന മു​തി​ർ​ന്ന പൗ​ര​ന്മാ​രോ​ടും ചി​ല​ർ ഈ ​റോ​ബോ​ട്ടി​നെ ഉ​പ​മി​ച്ചു.

എ​ന്താ​യാ​ലും റോ​ബോ​ട്ടു​ക​ൾ ലോ​കം കീ​ഴ​ട​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ, പേ​ടി​ച്ച​ര​ണ്ട് വെ​ള്ള​രി​ക്ക അ​രി​യു​ന്ന ഈ ​റോ​ബോ​ട്ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ആ​ളു​ക​ൾ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​വും ചി​രി​യു​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

Latest News

Corehub Up