Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cultural Association

Europe

മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മാ​ഞ്ച​സ്റ്റ​ർ: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും വേ​ദി​യെ ഇ​ള​ക്കി​മ​റി​ച്ചും വ​ർ​ണാ​ഭ​മാ​യി. ഷി​ജോ വ​ർ​ഗീ​സ് ഉ​ദ്‌​ഘാ​ട​നം നി​ർ​വഹി​ച്ചു. വൈ​കി​ട്ട് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യൻ മു​ഖ്യാ​തി​ഥി​യാ​യി വേ​ദി കീ​ഴ​ട​ക്കി.​ ഫാ​ഷ​ൻ ഷോ, ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഗ​ത്ഭ ക​ലാ​കാ​ര​ൻ​മാ​രു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ.

യു​കെ​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യും പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നു​മാ​യ മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എംഎം സിഎ) യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും മി​ക​വാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടും വ​ർ​ണാ​ഭ​മാ​യി. നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ഗ​ത്ഭ ക​ലാ​ക​ര​ൻ​മാ​ർ വേ​ദി​യെ ഇ​ള​ക്കി​മ​റി​ച്ചു കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

രാ​വി​ലെ 10ന് പൂ​ക്ക​ള​മി​ട്ട് ആ​രം​ഭി​ച്ച ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടേ​യും ര​സ​ക​ര​മാ​യ വി​വി​ധ ഗെ​യിം​സു​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യി. ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​രം​ഭി​ച്ചു. ലി​വ​ർ​പൂ​ർ അ​ക്ഷ​യ കാ​റ്റ​റിം​ഗ് ഒ​രു​ക്കി​യ രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യി​ൽ അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.​ വൈ​കി​ട്ട് നാലിന് ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ എംഎംസി​എ പ്ര​സി​ഡ​ന്റ് റോ​സ്ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​യ​ൻ ജോ​ൺ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ക്മ ചാ​രി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റും എംഎംസിഎ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജോ​സ​ഫ് മാ​ത്യു ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് വി​വി​ധ മേ​ഘ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ബി​ന്റോ സൈ​മ​ൺ ലി​യാ ജോ​ബി​ൻ​സ് തു​ട​ങ്ങി​യ​വ​രെ​യും യു​ക്മ വ​ള്ളം​ക​ളി​യി​ൽ ടീ​മു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ഖി​ൽ ജോ​ർ​ജി​നെ​യും ആ​ദ​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ ഈ ​വ​ർ​ഷം ഗ്രാ​ജ്വേ​റ്റ് ചെ​യ്ത​വ​രെ​യും, എ ​ലെ​വ​ൽ, ജിസിഎ​സ്ഇ ​വി​ജ​യി​ക​ളെ​യും വേ​ദി​യി​ൽ ആ​ദ​രി​ച്ചു.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം അം​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ച് ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം എംഎംസിഎ സ്‌​കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വേ​ദി​യി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡാ​ൻ​സ് ടീ​ച്ച​ർ​മാ​രും ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. വേ​ദി​യി​ൽ ടീ​ച്ച​ർ​മാ​രു​ടെ ഡാ​ൻ​സ് പെ​ർ​ഫോ​ർ​മ​ൻ​സും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് എം ​എം സി ​എ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ക​ൾ​ച്ച​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജീ​നാ റോ​യ്, റി​യാ അ​നീ​ഷ്, അ​നീ​റ്റ ജി​ന്റോ, ജെ​യി​ൻ ജി​ന്റി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റി​യാ അ​നീ​ഷ് , ജാ​സിം ഹം​സ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.​ ആ​ങ്ക​ർ​മാ​രാ​യി വ​ള​രെ മ​നോ​ഹ​ര​മാ​യി നി​യ​ന്ത്രി​ച്ച​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​പ്പോ​ൾ ത​ന്നെ സ്‌​കോ​ട്ല​ൻ​ഡി​ൽ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച ശേ​ഷം വൈ​കി​ട്ട് എ​ത്താ​മ​ന്ന​റി​യി​ച്ച യു​ക്മ​യു​ടെ ആ​ദ​ര​ണീ​യ​നാ​യ പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​ബി സെ​ബാ​സ്‌​റ്റ്യ​ൻ 6 മ​ണി​ക്ക് എ​ത്തി​ച്ചേ​ർ​ന്നു.

മു​ൻ എം ​എം സി ​എ പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളും യു​ക്മ പ്ര​സി​ഡ​ന്‍റിനെ സ്വീ​ക​രി​ച്ചു. വൈ​കി​യെ​ത്തി​യ​തി​ലു​ള്ള ക്ഷ​മാ​പ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച ത​ന്റെ പ്ര​സം​ഗ​ത്തി​ൽ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളെ​യും മു​ൻ പ്ര​സി​ഡ​ന്റു​മാ​രെ​യും അ​നു​സ്മ​രി​ച്ച് കൊ​ണ്ട്, യു​ക്മ മാ​ഞ്ച​സ്റ്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച എ​ല്ലാ പ​രി​പാ​ടി​ക​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തി വ​ൻ വി​ജ​യ​മാ​ക്കി​യ​തി​ൽ എം ​എം സി ​എ​യു​ടെ നി​ർ​ണാ​യ​ക​മാ​യ പ​ങ്കി​നെ അ​നു​സ്‌​മ​രി​ച്ചു.​യു​ക്മ ചാ​രി​റ്റി​ഫൗ​ണ്ടേ​ഷ​ൻ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു കോ​ടി​യോ​ളം രൂ​പ യു​കെ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ വി​ഷ​മ​മ​നു​ഭ​വി​ച്ച യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത​കാ​ര്യം ഓ​ർ​മി​പ്പി​ച്ചു.

യു​ക്മ ന​ഴ്സ​സ് ഫോ​റം മെ​യ് മാ​സം രാ​ജ്യാ​ന്ത​ര ന​ഴ്‌​സ​സ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം വ​ൻ​പി​ച്ച വി​ജ​യ​മാ​യി​രു​ന്നു​വെ​ന്നും ന​ഴ്‌​സു​മാ​ർ​ക്ക് വേ​ണ്ടി ന​ട​ത്തി​വ​ന്നി​രു​ന്ന നി​ര​വ​ധി​യാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​ർ​ന്നും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​വം​ബ​ർ 7-ാം തീ​യ്യ​തി ഗ്ലോ​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യി​ൽ കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക ടൂ​റി​സം മ​ന്ത്രി പി ​സി വി​ഷ്ണു​നാ​ഥ് സം​ബ​ന്ധി​ക്കു​മെ​ന്ന​റി​യി​ച്ചു.

റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യി നാ​ഷ​ണ​ൽ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും കാ​ണി​ക​ളാ​കു​വാ​നും ഏ​വ​രേ​യും യു​ക്മ പ്ര​സി​ഡ​ന്റ് ക്ഷ​ണി​ച്ചു.​എം എം ​സി എ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം പ്ര​ശ​സ്ത സി​നി​മാ താ​ര​ങ്ങ​ൾ ബി​നു അ​ടി​മാ​ലി, ത​ങ്ക​ച്ച​ൻ വി​തു​ര, പോ​ൾ​സ​ൺ കൂ​ത്താ​ട്ടു​കു​ളം, അ​റ​ഫാ​ത്ത്, ഗാ​യ​ക​രാ​യ ലി​ജി​ൻ, ഗ്രേ​ഷ്യ എ​ന്നി​വ​ർ ന​യി​ച്ച സൂ​പ്പ​ർ മെ​ഗാ ഷോ ​കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. മെ​ഗാ​ഷോ​യി​ൽ നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന് അ​റാ​ഫ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കാ​ണി​ക​ളെ ഇ​ള​ക്കി​മ​റി​ച്ചു. രാ​ത്രി 9 മ​ണി​യോ​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് എം ​എം സി ​എ ഭാ​ര​വാ​ഹി​ക​ളാ​യ റോ​സ്ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജ​യ​ൻ ജോ​ൺ, അ​ല​ക്സ് വ​ർ​ഗീ​സ്, സു​മേ​ഷ് രാ​ജ​ൻ, ജി​ന്റി​ൽ രാ​ജ് സെ​ബാ​സ്‌​റ്റ്യ​ൻ, ജ​നീ​ഷ് കു​രു​വി​ള, ജോ​സ​ഫ് മാ​ത്യു, ജോ​ബി​ൻ ജോ​സ​ഫ്, അ​ല​ൻ തോ​മ​സ്, തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​എം​എം​സി എ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ മെ​ഗാ സ്പോ​ൺ​സ​ർ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ലി​മി​റ്റ​ഡ് ആ​ണ്. കൂ​ടാ​തെ ഡോ. ​സൈ​മ​ൺ​സ് അ​ക്കാ​ദ​മി, ഏ​ലൂ​ർ ക​ൺ​സ​ൽ​ട്ട​ൻ​സി യു​കെ ലി​മി​റ്റ​ഡ്, റോ​യ​ൽ ഹെ​ൽ​ത്ത് കെ​യ​ർ, അ​പ്‌​റ്റ​സ് ലീ​ഗ​ൽ, കൈ​ര​ളി ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ, ഐ​ഡി​യ​ൽ കെ​യ​ർ സെ​ലൂ​ഷ​ൻ​സ്, ഫെ​യ​ർ​മാ​ർ​ട്ട്, എ​ഡ്സീ​സ് സ്‌​കൂ​ൾ ഓ​ഫ് ഡ്രൈ​വിം​ഗ്, ജോ​വെ​ൻ പ്രോ​മി​സ്, ജെ ​എ​സ് ഡി ​ഡി​സൈ​ൻ ക​ൺ​സ​ൽ​ട്ട​ൻ​സി ലി​മി​റ്റ​സ്, എ & ​റ്റി സീ​ഫ്രെ​ഷ് ഫി​ഷ് മാ​ർ​റ്റ്, മി​ത്ര ഗൈ​ഡ​ഡ് വി​ത്ത് കെ​യ​ർ, കേ​ര​ള മോ​ട്ടോ​ഴ്‌​സ്, ബു​ക്ക് ബോ​ക്സ് യു​കെ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് സ്പോ​ൺ​സ​ർ​മാ​ർ.​എം​എം​സി​എ ഓ​ണാ​ഘോ​ഷം വ​ൻ​വി​ജ​യ​മാ​ക്കി എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ക​മ്മി​റ്റി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് റോ​സ്ബി​ൻ സെ​ബാ​സ്റ്റ്യൻ, സെ​ക്ര​ട്ട​റി ജ​യ​ൻ ജോ​ൺ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Latest News

Corehub Up