Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CulturalDebate

Kouthukam

പാ​കി​സ്താ​നി​ൽ ഹാ​ലോ​വീ​ൻ ത​രം​ഗം: ഇ​സ്ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മെ​ന്ന് വി​മ​ർ​ശ​നം

പാ​കി​സ്താ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ക​റാ​ച്ചി, ലാ​ഹോ​ർ, ഇ​സ്‌​ലാ​മാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ 31-ന് ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ഹാ​ലോ​വീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ൻ​നി​ര ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു​ക്കി​യ ഭീ​തി​ജ​ന​ക​മാ​യ തീം ​പാ​ർ​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ എ​തി​ർ​പ്പു​ക​ളും ച​ർ​ച്ച​ക​ളും ശ​ക്ത​മാ​യ​ത്.

ന​ഗ​ര​വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ലാ​ഹോ​റി​ലെ എം​പോ​റി​യം മാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ 'ഹൗ​സ് ഓ​ഫ് ഹൊ​റേ​ഴ്‌​സ്', വി​ക്ടോ​റി​യ​ൻ മാ​തൃ​ക​യി​ലു​ള്ള കൊ​ല​പാ​ത​ക വീ​ടു​ക​ൾ എ​ന്നി​വ പു​നഃ​സൃ​ഷ്ടി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ലോ​വീ​ൻ വേ​ഷ​വി​ധാ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​താ​ണ് യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗ​ങ്ങ​ളെ ചൊ​ടി​പ്പി​ച്ച​ത്.

ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ ഇ​സ്ലാ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും പാ​ശ്ചാ​ത്യ സാ​ത്താ​നി​ക് സം​സ്കാ​ര​ത്തി​ന്‍റെ അ​ന്ധ​മാ​യ അ​നു​ക​ര​ണ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി​യാ​ളു​ക​ൾ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

ആ​ചാ​ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​തെ കേ​വ​ലം പ്ര​ശ​സ്തി​യു​ടെ ഭാ​ഗ​മാ​കാ​ൻ വേ​ണ്ടി​യാ​ണ് യു​വാ​ക്ക​ൾ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഹാ​ലോ​വീ​ൻ നേ​രി​ട്ട് സാ​ത്താ​നാ​രാ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ലെ​ന്നാ​ണ് ച​രി​ത്ര​രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പു​രാ​ത​ന കെ​ൽ​റ്റി​ക് സം​സ്കാ​ര​ത്തി​ലെ 'സം​ഹെ​യ്ൻ' എ​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​ത്തി​ൽ നി​ന്ന് രൂ​പ​മെ​ടു​ത്ത ഈ ​ആ​ചാ​ര​ത്തി​ൽ ദു​രാ​ത്മാ​ക്ക​ളെ തു​ര​ത്താ​നാ​ണ് ആ​ളു​ക​ൾ പ്ര​ത്യേ​ക വേ​ഷ​വി​ധാ​ന​ങ്ങ​ൾ ധ​രി​ച്ചി​രു​ന്ന​ത്.

എ​ങ്കി​ലും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും മ​ന്ത്ര​വാ​ദ​പ​ര​മാ​യ ചി​ഹ്ന​ങ്ങ​ളും ഇ​ത​ര സാം​സ്കാ​രി​ക ആ​ചാ​ര​ങ്ങ​ളു​ടെ അ​നു​ക​ര​ണ​വും അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് നി​ഷി​ദ്ധ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് പാ​കി​സ്താ​നി​ലെ ഭൂ​രി​ഭാ​ഗം മ​ത​പ​ണ്ഡി​ത​ന്മാ​രും പൊ​തു​ജ​ന​ങ്ങ​ളും.

Latest News

Corehub Up