Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CulturalFestival

America

ഹൂ​സ്റ്റ​ണി​ൽ ഇ​ന്ത്യ​ൻ ക​ലാ​സാം​സ്കാ​രി​ക വ​സ​ന്ത​മൊ​രു​ക്കാ​ൻ ‍"ദ​ക്ഷി​ൻ ഫെ​സ്റ്റ്' 20ന്

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക​ല​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും ആ​ഘോ​ഷ​മാ​കു​ന്ന വ​ർ​ണാ​ഭ​മാ​യ സാ​യാ​ഹ്ന​ത്തി​ന് ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സ​മൂ​ഹം ഒ​രു​ങ്ങു​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ​ക്ഷി​ൻ ഫെ​സ്റ്റ് 2026' വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഹൂ​സ്റ്റ​ണി​ന് സ​മീ​പ​മു​ള്ള ഫ്രെ​സ്നോ​യി​ലെ സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ല​ക്ഷ്മി പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ഗ്ലോ​ബ​ൽ മീ​ഡി​യ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ റെ​യ്ന റോ​ക്സ്, അ​മേ​രി​ക്ക റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട്ട​ൻ, പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സ്റ്റീ​ഫ​ൻ, പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ലാ​ൽ എ​ബ്ര​ഹാം എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്.

ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, നാ​ട​ൻ ഭ​ക്ഷ്യ​മേ​ള, ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ൾ, ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ. ഗ്ലോ​മി​സ്റ്റ്, സ്ട്രാ​റ്റ​ജി​ക് ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പ് (എ​സ്എ​ഫ്ജി) എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ പാ​ർ​ട്ണ​ർ​മാ​ർ.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സ്, ബി​ഗ് ബോ​ട്ടി​ൽ ലി​ക്ക​ർ സ്റ്റോ​ർ, നെ​ർ​ക്കാ​ഴ്ച എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും വി​വി​ധ ഇ​ന്ത്യ​ൻ സ​മൂ​ഹ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ​യും ഈ ​സാം​സ്കാ​രി​ക ആ​ഘോ​ഷ​ത്തി​ലേ​ക്ക് ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ൺ വ​നി​താ ഫോ​റം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

Latest News

Corehub Up