Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CurativePetition

കെ ടെറ്റ്: ക്യൂ​റേ​റ്റീ​വ് പെ​റ്റി​ഷ​ൻ ന​ൽ​കുമെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​​ധ്യാ​​പ​​ക​​രു​​ടെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും പ്ര​​ശ്ന​​ങ്ങ​​ൾ പ​​ര​​മാ​​വ​​ധി ല​​ഘൂ​​ക​​രി​​ച്ച് മു​​ന്നോ​​ട്ടു​​ പോ​​കാ​​നാ​​ണ് സ​​ർ​​ക്കാ​​രും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പും ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ. സ​​മ​​ഗ്ര ശി​​ക്ഷാ കേ​​ര​​ളം സം​​ഘ​​ടി​​പ്പി​​ച്ച സം​​സ്ഥാ​​ന​​ത​​ല ഓ​​റി​​യ​​ന്‍റേ​​ഷ​​ൻ ശി​​ല്പ​​ശാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കെ ​​ടെ​​റ്റ് സം​​ബ​​ന്ധി​​ച്ച സു​​പ്രീം​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​​ക്കേ​​ണ്ട ബാ​​ധ്യ​​ത സ​​ർ​​ക്കാ​​രി​​നു​​ണ്ട്.

അ​​തി​​ന്‍റെ വ്യ​​വ​​സ്ഥ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ധ്യാ​​പ​​ക​​ർ​​ക്കു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ങ്ങ​​ൾ​​ക്ക് വ്യ​​ക്ത​​ത വ​​രു​​ത്തു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ സു​​പ്രീം​കോ​​ട​​തി​​യി​​ൽ ക്യൂ​​റേ​​റ്റീ​​വ് പെ​​റ്റി​​ഷ​​ൻ ന​​ൽ​​കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​തി​​ന്‍റെ ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു. ഭി​​ന്ന​​ശേ​​ഷി നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​തെ കി​​ട​​ന്നി​​രു​​ന്ന 1,700 ഓ​​ളം നി​​യ​​മ​​ന​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി നൂ​​റു​​ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്ക് നാ​​ല് ശ​​ത​​മാ​​നം സം​​വ​​ര​​ണം ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന കോ​​ട​​തി നി​​ർ​​ദേ​​ശം പാ​​ലി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​തി​​നാ​​യി ജി​​ല്ല​​യെ ഒ​​രു യൂ​​ണി​​റ്റാ​​യി പ​​രി​​ഗ​​ണി​​ച്ച് നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

കാ​​യി​​ക അ​​ധ്യാ​​പ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​ഠി​​ച്ച് പ​​രി​​ഹാ​​രം നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക ക​​മ്മി​​റ്റി​​യെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ആ​​റു​​മാ​​സ​​ത്തി​​ന​​കം റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് ക​​മ്മി​​റ്റി പ്ര​​വ​​ർ​​ത്തി​​ക്കു​​ക.വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ഭ്യാ​​സ​​ത്തെ കാ​​ലാ​​നു​​സൃ​​ത​​മാ​​ക്കു​​ന്ന​​തി​​നും കോ​​ഴ്സു​​ക​​ളി​​ൽ ന​​വീ​​ക​​ര​​ണം കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നും പു​​തി​​യ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി വി​​ദ​​ഗ്ധ സ​​മി​​തി​​യെ നി​​യോ​​ഗി​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

ച​​ട​​ങ്ങി​​ൽ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് സ്പെ​​ഷ​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡി. സ​​ജി​​ത് ബാ​​ബു, എ​​സ്.​​എ​​സ്.​​കെ. സ്റ്റേ​​റ്റ് പ്രൊ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​കെ. മോ​​ഹ​​ന കു​​മാ​​ർ, അ​​ഡീ​​ഷ​​ണ​​ൽ സ്റ്റേ​​റ്റ് പ്രൊ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ർ ഷൈ​​ൻ മോ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up