Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cut

പ​​​ട്ട​​​യഭൂ​​​മി​​​യി​​​ലെ മ​​​രം മു​​​റി​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ന് അ​​​നു​​​മ​​​തി; 2020ലെ ഉത്തരവ് ​ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത​ത് ഉ​ദ്യോ​ഗ​സ്ഥ ഒ​ത്താ​ശ​യോ​ടെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രു​​​ടെ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ഒ​​​ത്താ​​​ശ​​​യോ​​​ടെ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്ത​​​താ​​​ണ് വി​​​വാ​​​ദ​​​മാ​​​യ മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി അ​​​ട​​​ക്ക​​​മു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ച​​​തെ​​​ന്ന് മു​​​ൻ റ​​​വ​​​ന്യൂ അ​​​ധി​​​കൃ​​​ത​​​ർ.

1964ലെ ​​​ച​​​ട്ട​​​പ്ര​​​കാ​​​രം പ​​​തി​​​ച്ചു​​​ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ലെ മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ 2020ലെ ​​​റ​​​വ​​​ന്യൂ ഉ​​​ത്ത​​​ര​​​വ് പൂ​​​ർ​​​ണ​​​മാ​​​യും ക​​​ർ​​​ഷ​​​ക താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​തി​​​ൽ യാ​​​തൊ​​​രു അ​​​പാ​​​ക​​​ത​​​യു​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ വാ​​​ദം.

ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് റ​​​വ​​​ന്യൂ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം അ​​​ന്ന​​​ത്തെ റ​​​വ​​​ന്യൂ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​കാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

1964ലെ ​​​ച​​​ട്ട​​​പ്ര​​​കാ​​​രം ക​​​ർ​​​ഷ​​​ക​​​ർ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ച്ച​​​തും സ്വ​​​യം കി​​​ളി​​​ർ​​​ത്തു​​​വ​​​ന്ന​​​തും ഭൂ​​​മി പ​​​തി​​​ച്ചു ല​​​ഭി​​​ക്കു​​​മ്പോ​​​ൾ വി​​​ല​​​യ​​​ട​​​ച്ച് റി​​​സ​​​ർ​​​വ് ചെ​​​യ്ത​​​തു​​​മാ​​​യ മ​​​ര​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ അ​​​വ​​​കാ​​​ശം ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണെ​​​ന്നും ച​​​ന്ദ​​​നം ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​ൻ ആ​​​രു​​​ടെ​​​യും അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഉ​​​ത്ത​​​ര​​​വി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളെ /”ക​​​ർ​​​ഷ​​​ക​​​ർ വി​​​ൽ​​​ക്കു​​​ന്ന മ​​​ര​​​ങ്ങ​​​ൾ/” എ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ ദു​​​ർ​​​വ്യാ​​​ഖ്യാ​​​നം ചെ​​​യ്തു വ്യാ​​​പ​​​ക​​​മാ​​​യി മ​​​രം​​​മു​​​റി​​​ച്ചു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക്ര​​​മ​​​ക്കേ​​​ട് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കാ​​​ൻ റ​​​വ​​​ന്യൂ​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും നി​​​യ​​​മ​​​വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കി​​​ച്ച​​​തോ​​​ടെ ഈ ​​​ഒ​​​ഴി​​​വു​​​കാ​​​ല​​​ത്ത് വ​​​ൻ​​​തോ​​​തി​​​ൽ മ​​​രം​​​കൊ​​​ള്ള അ​​​ര​​​ങ്ങേ​​​റി.

അ​​​തേ​​​സ​​​മ​​​യം, വി​​​വാ​​​ദ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വീ​​​ഴ്ച​​​യാ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ത്ര​​​ത്തോ​​​ളം ഗു​​​രു​​​ത​​​ര​​​മാ​​​ക്കി​​​യ​​​തെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് അ​​​ന്ന​​​ത്തെ റ​​​വ​​​ന്യൂ അ​​​ധി​​​കൃ​​​ത​​​ർ.

Latest News

Corehub Up