Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CyberStalking

Special

'ഇ​നി ഒ​രി​ക്ക​ലും ബി​എം​ഡ​ബ്യു വാ​ങ്ങി​ല്ല'; മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ വി​ചി​ത്ര പീ​ഡ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ പു​തി​യ വാ​ഹ​നം വാ​ങ്ങി യു​വ​തി

അ​മേ​രി​ക്ക​യി​ൽ മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ സൈ​ബ​ർ പീ​ഡ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ യു​വ​തി​ക്ക് പു​തി​യ വാ​ഹ​നം വാ​ങ്ങേ​ണ്ടി​വ​ന്ന സം​ഭ​വം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഫോ​ർ​ബ്സ് മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വാ​ർ​ത്ത പ്ര​കാ​രം ജെ​യ്ൻ എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. 

മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന ബി​എം​ഡ​ബ്യു കാ​റാ​ണ് ഇ​ത്ത​ര​ത്തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ട​ത്. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ പ്ര​കാ​രം വാ​ഹ​നം ത​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് യു​വ​തി പു​തി​യ ലോ​ൺ എ​ടു​ത്താ​ണ് ഈ ​കാ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷ​വും ഫോ​ണി​ലെ 'My BMW' ആ​പ്പ് വ​ഴി മു​ൻ​ഭ​ർ​ത്താ​വ് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. 

മ​ഴ​യ​ത്ത് കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​മ്പോ​ൾ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ജ​ന​ലു​ക​ൾ തു​റ​ക്കു​ക​യും കാ​റി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും ചെ​യ്യു​ക, എ​ൻ​ജി​ൻ ത​നി​യെ സ്റ്റാ​ർ​ട്ടാ​വു​ക, ത​നി​യെ ട്ര​ങ്ക് തു​റ​ക്കു​ക തു​ട​ങ്ങി​യ വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ നി​ര​ന്ത​രം ന​ട​ന്ന​തോ​ടെ​യാ​ണ് യു​വ​തി​ക്ക് സം​ശ​യം തോ​ന്നി​യ​ത്. 

തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ൻ​ഭ​ർ​ത്താ​വ് ആ​പ്പ് വ​ഴി വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഈ ​ദു​രി​ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ യു​വ​തി ബി​എം​ഡ​ബ്യു ഡീ​ല​ർ​ഷി​പ്പി​നെ സ​മീ​പി​ക്കു​ക​യും പൊ​ലി​സ് റി​പ്പോ​ർ​ട്ടു​ക​ൾ, സം​ര​ക്ഷ​ണ ഉ​ത്ത​ര​വു​ക​ൾ, വി​വാ​ഹ​മോ​ച​ന രേ​ഖ​ക​ൾ, ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. 

എ​ന്നാ​ൽ മു​ൻ​ഭ​ർ​ത്താ​വി​ന്‍റെ വാ​ഹ​ന​ത്തി​ലു​ള്ള ആ​പ്പ് ആ​ക്സ​സ് നീ​ക്കം ചെ​യ്യാ​ൻ ഡീ​ല​ർ​ഷി​പ്പി​ന് ക​ഴി​യി​ല്ലെ​ന്നും പു​തി​യ കാ​ർ വാ​ങ്ങു​ന്ന​താ​ണ് ഏ​ക പോം ​വ​ഴി​യെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. മ​റ്റ് വ​ഴി​ക​ളൊ​ന്നു​മി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി മ​റ്റൊ​രു വാ​ഹ​നം വാ​ങ്ങാ​ൻ ജെ​യ്ൻ നി​ർ​ബ​ന്ധി​ത​യാ​യ​ത്. 

പ​ഴ​യ വാ​ഹ​ന​ത്തി​ന്‍റെ ബാ​ക്കി വാ​യ്പ​യാ​യി 10,000 ഡോ​ള​ർ കൂ​ടി അ​ട​ച്ചു​തീ​ർ​ക്കേ​ണ്ടി വ​ന്ന​താ​യും ഇ​നി മേ​ലി​ൽ ബി​എം​ഡ​ബ്യു ബ്രാ​ന്‍റി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മു​ൻ​ഭ​ർ​ത്താ​വ് നി​ല​വി​ൽ ജ​യി​ലി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 

അ​തേ​സ​മ​യം, വ്യ​ക്തി​ഗ​ത സു​ര​ക്ഷാ പ​രാ​തി​ക​ൾ ഗൗ​ര​വ​മാ​യി കാ​ണാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ ജെ​യ്ൻ പ​റ​ഞ്ഞ​ത് പോ​ലു​ള്ള ഒ​രു പ​രാ​തി ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ബി​എം​ഡ​ബ്ല്യു ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up