Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cycling Program

Kottayam

ആ​രോ​ഗ്യസം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ സൈ​ക്ലിം​ഗ് പ്രോ​ഗ്രാം

ആ​ല​പ്പു​ഴ: ലോ​ക പു​രു​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി ആ​ല​പ്പു​ഴ, ബി​ഡ​ബ്ളി​യു​സി (ബിഡള്യുസി) സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്ലിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. സ​ഹൃ​ദ​യ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മാ​ളി​യ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പു​രു​ഷ​ന്മാ​രു​ടെ ആ​രോ​ഗ്യസം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പു​രു​ഷ​ന്മാ​ർ സ്വ​ന്തം ആ​രോ​ഗ്യ​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും കൃ​ത്യ​മാ​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ​ക്കും വ്യാ​യാ​മ​ത്തി​നും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും പ​രി​പാ​ടി​യി​ലൂ​ടെ സ​ന്ദേ​ശം ന​ൽ​കി.

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബിഡബ്ല്യു സി സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​ക​ളും സൈ​ക്ലിം​ഗ് പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up