ലോക പുരുഷ ദിനാചരണത്തിന്റെ ഭാഗമായി സഹൃദയ ആശുപത്രി സംഘടിപ്പിച്ച സൈക്ലിംഗ് പ്രോഗ്രാം ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയക്കൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ആലപ്പുഴ: ലോക പുരുഷ ദിനാചരണത്തിന്റെ ഭാഗമായി സഹൃദയ ആശുപത്രി ആലപ്പുഴ, ബിഡബ്ളിയുസി (ബിഡള്യുസി) സംഘടനയുമായി സഹകരിച്ച് സൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. സഹൃദയ ആശുപത്രി ഡയറക്ടർ ഫാ. തോമസ് മാളിയക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
പുരുഷന്മാരുടെ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുരുഷന്മാർ സ്വന്തം ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും കൃത്യമായ ആരോഗ്യപരിശോധനകൾക്കും വ്യായാമത്തിനും സമയം കണ്ടെത്തണമെന്നും പരിപാടിയിലൂടെ സന്ദേശം നൽകി.
ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സഹൃദയ ആശുപത്രി സംഘടിപ്പിച്ച പരിപാടിയിൽ ബിഡബ്ല്യു സി സംഘടനയുടെ പ്രതിനിധികളും സൈക്ലിംഗ് പ്രേമികളും പങ്കെടുത്തു.
Tags : Sahridaya Hospital Nattuvishesham DistrictNews Cycling Program Healthcare