കോന്നി: പത്തനംതിട്ടയുടെ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കേരള സൈക്കിൾ ക്ലബ്ബും മൈട്രാവൽ ബോക്സും ചേർന്ന് സംഘടിപ്പിച്ച ടൂർ ഓഫ് പത്തനംതിട്ട എന്ന പദ്ധതിയിലൂടെ സൈക്കിൾ സവാരി നടത്തി.
പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ തുടങ്ങിയ സൈക്കിൾ സവാരി ളാഹ, ആങ്ങമൂഴി, സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, അടവി വഴിയാണ് കോന്നി ഗാന്ധി സ്ക്വയറിൽ എത്തിച്ചേർന്നത്. കേരള സൈക്കിൾ ക്ലബ്ബ് സ്ഥാപകൻ ഷിജിന്റെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന സംഘമാണ് സൈക്കിൾ സവാരിക്ക് നേതൃത്വം നൽകിയത്.
സമാപനയോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ സവാരി ടീം ക്യാപ്റ്റൻ ഷിജിനെ ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത്ത് ബാലഗോപാൽ, ഐവാൻ വകയാർ, ശ്യാംകുമാർ, തോമസ് കാലായിൽ, സി.കെ ലാലു, രാജീവ് മള്ളൂർ, രമേശ് ഐരവൺ എന്നിവർ പ്രസംഗിച്ചു.