x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സൈ​ക്കി​ൾ യാ​ത്ര

വെബ് ഡെസ്ക്
Published: September 17, 2026 10:50 PM IST | Updated: September 17, 2026 10:50 PM IST

കേ​ര​ള സൈ​ക്കി​ൾ ക്ല​ബ്ബും മൈ​ട്രാ​വ​ൽ ബോ​ക്സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ സ​വാ​രി​യു​ടെ സ​മാ​പ​ന​യോ​ഗം റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ന്നി: പ​ത്ത​നം​തി​ട്ട​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ കേ​ര​ള സൈ​ക്കി​ൾ ക്ല​ബ്ബും മൈ​ട്രാ​വ​ൽ ബോ​ക്സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ടൂ​ർ ഓ​ഫ് പ​ത്ത​നം​തി​ട്ട എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തി.

പ​ത്ത​നം​തി​ട്ട ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും രാ​വി​ലെ തു​ട​ങ്ങി​യ സൈ​ക്കി​ൾ സ​വാ​രി ളാ​ഹ, ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട്, ചി​റ്റാ​ർ, ത​ണ്ണി​ത്തോ​ട്, അ​ട​വി വ​ഴി​യാ​ണ് കോ​ന്നി ഗാ​ന്ധി സ്ക്വ​യ​റി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. കേ​ര​ള സൈ​ക്കി​ൾ ക്ല​ബ്ബ് സ്ഥാ​പ​ക​ൻ ഷി​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സൈ​ക്കി​ൾ സ​വാ​രി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സ​മാ​പ​ന​യോ​ഗ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ അ​നു​മോ​ദ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ക്കി​ൾ സ​വാ​രി ടീം ​ക്യാ​പ്റ്റ​ൻ ഷി​ജി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​സ​ന്തോ​ഷ് കു​മാ​ർ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത് ബാ​ല​ഗോ​പാ​ൽ, ഐ​വാ​ൻ വ​ക​യാ​ർ, ശ്യാം​കു​മാ​ർ, തോ​മ​സ് കാ​ലാ​യി​ൽ, സി.​കെ ലാ​ലു, രാ​ജീ​വ് മ​ള്ളൂ​ർ, ര​മേ​ശ് ഐ​ര​വ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Cycling tour tourist destinations

Recent News

Corehub Up