Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cylinder

മ​ല​പ്പു​റ​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യ​ട​ക്കം ക​ത്തി​ന​ശി​ച്ചു

മ​ല​പ്പു​റം: വി​ഷു ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ച് അ​ടു​ക്ക​ള​യ​ട​ക്കം ക​ത്തി​ന​ശി​ച്ചു. ചെ​മ്മ​ങ്ക​ട​വ് ചു​ങ്ക​പ്പ​ള്ളി സ്വ​ദേ​ശി മ​നോ​ജ് ബാ​ബു​വി​ന്‍റെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​ഷു​വി​ന് രാ​വി​ലെ ഒ​മ്പ​തോ​ടെ ഭാ​ര്യ പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ തു​റ​ന്ന​പ്പോ​ള്‍ സ്റ്റൗ​വി​ല്‍ നി​ന്നും സി​ലി​ണ്ട​റി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

നി​മി​ഷ നേ​രം കൊ​ണ്ട് അ​ടു​ക്ക​ള മു​ഴു​വ​ന്‍ തീ ​ആ​ളി​പ്പ​ട​ര്‍​ന്ന​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​രെ​ല്ലാം പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ വെ​ള്ള​മൊ​ഴി​ച്ചും മ​റ്റും തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ച്ചു.

എ​ന്നാ​ല്‍ തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് മ​ല​പ്പു​റ​ത്തു​നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് തീ ​പൂ​ര്‍​ണ്ണ​മാ​യും അ​ണ​ച്ച​ത്. തു​ട​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സി​ലി​ണ്ട​ര്‍ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്ക് മാ​റ്റി. അ​ടു​ക്ക​ള​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കു​ക​ളും മി​ക്‌​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സ്വി​ച്ച് ബോ​ര്‍​ഡും തീ​പി​ടി​ത്ത​ത്തി​ല്‍ ന​ശി​ച്ചു.

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ പ​ഴ​കി​യ പൈ​പ്പി​ലു​ണ്ടാ​യ വി​ള്ള​ലി​ലൂ​ടെ ഗ്യാ​സ് പു​റ​ത്തേ​ക്ക് ചോ​ര്‍​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Kerala

ഗ്യാസ് ഏജന്‍സി മാനേജര്‍ക്ക് നേരെ കത്തിവീശി യുവാവ്; സിലിണ്ടര്‍ വിതരണം നിര്‍ത്തിവച്ച് പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ ഗ്യാസ് ഏജന്‍സി മാനേജര്‍ക്ക് നേരെ ആക്രമണം. മുണ്ടംവേലിയിലെ സൂപ്പര്‍ ഫ്‌ളെയിംസ് ഭാരത് ഗ്യാസ് ഏജന്‍സിയിലെ മാനേജര്‍ രാജേഷിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്.

മാനേജര്‍ക്ക് നേരെ കത്തി വീശി എത്തിയ ഡെന്നിസ് അറയ്ക്കല്‍ എന്ന പ്രതിയെ ഏജന്‍സി ജീവനക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ 9.50 ഓടെയാണ് സംഭവം. സംഭവത്തിൽ മാനേജര്‍ രാജേഷ് തോപ്പുംപടി പോലീസില്‍ പരാതി നല്‍കി.

പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിലിണ്ടര്‍ വിതരണം പൂര്‍ണമായും നിര്‍ത്തി ഏജന്‍സി തൊഴിലാളികള്‍ പ്രതിഷേധിച്ചു.

ഇതാദ്യമായല്ല ഡെന്നിസ് ഗ്യാസ് ഏജന്‍സിയിലുള്ളവരെ ആക്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഏജന്‍സിയിലെ ഡെലിവറി ബോയ്‌യെ ഇയാള്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കേസ് നല്‍കിയിരുന്നില്ല.

Kerala

ഒരു ദിവസം ബുക്കിംഗ് 12,000 വരെ... കൊച്ചിയിലെ ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട: കളക്ടർ

കൊച്ചി: എറണാകുളത്ത് ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര്‍ ജി. പ്രിയങ്ക. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓയില്‍ കമ്പനി, ഗ്യാസ് ഏജന്‍സി പ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സിംഗിള്‍ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഉപഭോക്താക്കള്‍ പരിഭ്രന്തരായി ഗോഡൗണിലേക്ക് പോകണ്ട സാഹചര്യമില്ല. നിത്യേന ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഒരു ദിവസം 7000 സിലിണ്ടറുകളാണ് ബുക്ക് ചെയ്തു പോകാറുള്ളത്. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധിയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് അത് 12,000 ആയി കൂടി. ഗ്യാസ് ഏജന്‍സികള്‍ 25 ശതമാനത്തോളം വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, വാണിജ്യ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടി. സമൃദ്ധി അടക്കം ചില ഹോട്ടലുകളില്‍ വിറകടുപ്പില്‍ പാചകം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും മെനു ചെറുതാക്കി അധികം വിഭവങ്ങള്‍ ഇല്ലാതെയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം.

National

എ​ൽ​പി​ജി ക്ഷാ​മം; ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി ക്യൂ ​നി​ന്ന വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ല​ക്നൗ: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് എ​ൽ​പി​ജി ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​ബി​ലെ ബ​ർ​ണാ​ല ജി​ല്ല​യി​ൽ ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി ക്യൂ ​നി​ന്ന 66 കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഭൂ​ഷ​ന്‍ കു​മാ​ർ മി​ത്ത​ലാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്.

അ​തി​രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ 66 കാ​ര​ൻ എ​ട്ടു മു​ത​ൽ ക്യൂ​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 10 ഓ​ടെ​യാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​വി​ടെ എ​ത്തും മു​ൻ​പേ ഭൂ​ഷ​ന്‍ മ​രി​ച്ച‌ു.

International

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 16 മരണം

ക​​​റാ​​​ച്ചി: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ പാ​​​ച​​​ക​​​വാത​​​ക സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് 16 പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തെ സോ​​​ൾ​​​ജി​​​യ​​​ർ ബ​​​സാ​​​റി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ബ​​​ഹു​​​നി​​​ല പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

‌എ​ല്ലാ​വ​രും റം​സാ​നി​ലെ ആ​ദ്യ​ദി​നം നോ​ന്പാ​രം​ഭ​ത്തി​നു മു​ന്പാ​യു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യ​താ​യി സം​ശ​യി​ക്കു​ന്നു.

ക​​​ഴി​​​ഞ്ഞ മാ​​​സം ക​​​റാ​​​ച്ചി​​​യി​​​ലെ മാ​​​ളി​​​ലു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 70 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Kerala

വൈ​ക്ക​ത്ത് ലോ​റി​യി​ൽ കൊ​ണ്ടു​പോ​യ സി​എ​ൻ​ജി ചോ​ർ​ന്നു; എം​സീ​ൽ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി ഡ്രൈ​വ​ർ

വൈ​ക്കം: ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ കം​പ്ര​സ്ഡ് പ്ര​കൃ​തി വാ​ത​കം (സി​എ​ൻ​ജി) ചോ​ർ​ന്നു. വാ​ഹ​ന ഡ്രൈ​വ​ർ മോ​ഹ​ൻ​രാ​ജ് ചോ​ർ​ന്ന സി​ലി​ണ്ട​ർ എം​സീ​ൽ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി. വൈ​ക്കം ഉ​ല്ല​ല​യി​ൽ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​ക്ക​ത്തു​നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ ശേ​ഷം സി​ലി​ണ്ട​ർ ക​യ​റ്റി​യ വാ​ഹ​നം റോ​ഡ​രി​കി​ലെ ത​ണ​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് നീ​ക്കി​യി​ട്ടു.

ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് ടെ​ക്നീ​ഷ്യ​ർ​മാ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് അ​പ​ക​ട സ്ഥി​തി ഒ​ഴി​വാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up