Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DGP Complaint

വ്യാ​ജ​മൊ​ഴി​ക്ക് നി​ർ​ബ​ന്ധി​ച്ചു; വീ​ണാ ജോ​ര്‍​ജി​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. ക​ണ്ണൂ​രി​ലെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ൺ​മാ​ൻ അ​ഭി​ലാ​ഷ് എ​സ്‌​ഐ​ടി​ക്ക് ന​ൽ​കി​യ പു​തി​യ മൊ​ഴി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ലോ​ഷ്യ​സ് പ​രാ​തി ന​ൽ​കി​യ​ത്.

വീ​ണാ ജോ​ർ​ജ് പൊ​തു​സ​മൂ​ഹ​ത്തെ​യും നി​യ​മ​വ്യ​വ​സ്ഥ​യെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചെ​ന്നും ആ​ക്ര​മ​ണ​ത്തി​ന് മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചെ​ന്നും വീ​ണാ ജോ​ർ​ജ് വ്യാ​ജ​മൊ​ഴി ന​ൽ​കി​യ​താ​യും, ഗ​ൺ​മാ​നെ​ക്കൊ​ണ്ട് വ്യാ​ജ​മൊ​ഴി ന​ൽ​കി​പ്പി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ണാ ജോ​ർ​ജി​നെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും കെ​എ​സ്‌​യു ആ​വ​ശ്യ​പ്പെ​ട്ടു.

ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന മൊ​ഴി വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ൽ​കി​യ​തെ​ന്നാ​ണ് ഗ​ൺ​മാ​ൻ അ​ഭി​ലാ​ഷ് എ​സ്‌​ഐ​ടി​ക​യോ​ട് പ​റ​ഞ്ഞ​ത്. വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഗ​ൺ​മാ​ൻ മൊ​ഴി ന​ൽ​കി. അ​ഭി​ലാ​ഷി​ന്‍റെ ആ​ദ്യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

പു​തി​യ മൊ​ഴി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ഐ​ടി ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ജ​ന​ങ്ങ​ളോ​ട് സ​ത്യ​സ​ന്ധ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും പു​ല​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും കെ​എ​സ്‌​യു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up