തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികളിൽ ഡാൻസാഫിന്‍റെ മിന്നൽ പരിശോധന. പ്രത്യേക വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സംഘത്തിന്‍റെ പരിശോധന.
15 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഒരേ സമയം തന്നെ തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലായാണ് സംഘം എത്തിയത്.
കഴക്കൂട്ടം, ഈഞ്ചക്കൽ എന്നിവിടങ്ങളിലെ നൈറ്റ് ക്ലബുകളിലാണ് പരിശോധന. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പാർട്ടികൾ നടക്കുന്നത്. ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധനപരിധിയിൽ വരും.
കഴിഞ്ഞ ദിവസം കൊച്ചിയിലടക്കം ഡിജെ പാർട്ടി നടക്കുന്ന ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു.