Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DK Shivakumar.

ഡി​കെ ശി​വ​കു​മാ​റി​ന് ആ​ദ്യ തി​രി​ച്ച​ടി; സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം രാ​ജി​വെ​ച്ച് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര​മേ​റ്റ പു​തി​യ ഡി​കെ ശി​വ​കു​മാ​ർ സ​ർ​ക്കാ​രി​ന് വ​ൻ തി​രി​ച്ച​ടി ന​ൽ​കി​ക്കൊ​ണ്ട് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി ക്യാ​ബി​ന​റ്റി​ൽ നി​ന്നും രാ​ജി​വെ​ച്ചു. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത റെ​ഡ്ഡി, വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ലെ അ​സം​തൃ​പ്തി​യെ തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

ത​നി​ക്ക് ബം​ഗ​ളൂ​രു വി​ക​സ​ന വ​കു​പ്പ് ന​ൽ​കാ​മെ​ന്ന് ഡി​കെ ശി​വ​കു​മാ​ർ നേ​രി​ട്ട് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യും, എ​ന്നാ​ൽ പി​ന്നീ​ട് താ​ൽ​പ​ര്യ​മി​ല്ലാ​ത്ത ജ​ല​സേ​ച​ന വ​കു​പ്പാ​ണ് ത​നി​ക്ക് ന​ൽ​കി​യ​തെ​ന്നും രാ​മ​ലിം​ഗ റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി.

"മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​ന് മു​ൻ​പ് ഡി​കെ ശി​വ​കു​മാ​ർ എ​ന്‍റെ വീ​ട്ടി​ൽ വ​ന്നി​രു​ന്നു. ബം​ഗ​ളൂ​രു വ​കു​പ്പ് എ​നി​ക്ക് ത​രു​മെ​ന്ന് അ​ദ്ദേ​ഹം സ്വ​യം വാ​ഗ്ദാ​നം ചെ​യ്ത​താ​ണ്. ഞാ​ൻ അ​ത് ചോ​ദി​ച്ചു വാ​ങ്ങി​യ​ത​ല്ല. പി​ന്നീ​ട് ര​ണ്ടു​ത​വ​ണ കൂ​ടി അ​ദ്ദേ​ഹം ഈ ​ഉ​റ​പ്പ് ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ ഇ​പ്പോ​ൾ ജ​ല​സേ​ച​ന വ​കു​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്, ഇ​ത് എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല," റെ​ഡ്ഡി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​നി ബം​ഗ​ളൂ​രു വി​ക​സ​ന വ​കു​പ്പ് തി​രി​കെ ന​ൽ​കി​യാ​ൽ പോ​ലും താ​ൻ മ​ന്ത്രി​സ്ഥാ​നം സ്വീ​ക​രി​ക്കി​ല്ലെ​ന്നും, വെ​റു​മൊ​രു എം​എ​ൽ​എ​യാ​യി തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഡി​കെ ശി​വ​കു​മാ​ർ ത​ന്‍റെ 13 മ​ന്ത്രി​മാ​ർ​ക്കു​ള്ള വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ബം​ഗ​ളൂ​രു വ​കു​പ്പി​നാ​യി ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന റെ​ഡ്ഡി, വ​കു​പ്പ് വി​ഭ​ജ​ന​ത്തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​താ​യാ​ണ് വി​വ​രം.

മ​ന്ത്രി​യു​ടെ രാ​ജി​യോ​ടെ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. "സ​ർ​ക്കാ​രി​നു​ള്ളി​ലെ ഭി​ന്ന​ത​ക​ൾ ഇ​നി​യും പു​റ​ത്തു​വ​രും, മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റി​യ​തു​കൊ​ണ്ട് മാ​ത്രം കോ​ൺ​ഗ്ര​സി​ന് ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ല," കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി പ്ര​തി​ക​രി​ച്ചു.

 

Latest News

Corehub Up